മൊറട്ടോറിയം കാലയളവിലെ പലിശ തിരിച്ചടവിന് ഇളവില്ല: കേന്ദ്രവും, ആര്‍ബിഐയും സുപ്രീംകോടതിയില്‍

author

ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്പകളില്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്ന കാലയളവിലെ പലിശ തിരിച്ചടവിന് കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാരും, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സുപ്രീംകോടതിയില്‍. ണ്ട് കോടി രൂപ വരെ വായ്പ എടുത്തവര്‍ക്ക് ആണ് കൂട്ട് പലിശ ഒഴിവാകും. ചെറുകിട വ്യവസായങ്ങള്‍ക്ക് ആയുള്ള വായ്പ, വിദ്യാഭ്യാസ വായ്പ, ഭവന വായ്പ, ക്രെഡിറ്റ് കാര്‍ഡ് കുടിശിക, വാഹന വായ്പ, വ്യക്തിഗത വായ്പ, വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി എടുത്ത വായ്പ, തുടങ്ങിയവയ്ക്കും ഇളവുകള്‍ ലഭിക്കും.

ഇതനുസരിച്ച്‌ കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സാമ്ബത്തിക നയ രൂപീകരണത്തിന് ഉള്ള അധികാരം സര്‍ക്കാരിന് ആണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം മൊറട്ടോറിയം കാലയളവിലേത് മാത്രം ആണ്. ലോക്ഡൗണിന് മുമ്ബുള്ള വായ്പ കുടിശ്ശികയ്ക്ക് ഈ നിര്‍ദേശങ്ങള്‍ ബാധകം ആയിരിക്കില്ലെന്നും റിസര്‍വ് ബാങ്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭാഗ്യലക്ഷ്മിയും സംഘവും മുങ്ങി;വീടുകളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല; അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കി പോലീസ്

തിരുവനന്തപുരം: വിവാദ യൂട്യൂബര്‍ വിജയ് പി നായരെ കൈയ്യേറ്റം ചെയത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരെ പിടികൂടാനാകാതെ പോലീസ്. അഡിഷനല്‍ സെഷന്‍സ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ചെയ്യാന്‍ ഇവരുടെ വീടുകളില്‍ പോലീസ് തെരെച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസ് നടപടി മുന്‍കൂട്ടി അറിഞ്ഞ് ഒളിവില്‍ പോയതാകാം എന്നതാണ് പെലീസ് നിഗമനം. മൂവരും നല്‍കിയ ജാമ്യാപേക്ഷ അഡിഷനല്‍ സെഷന്‍സ് കോടതി രൂക്ഷ വിമര്‍ശനത്തോടെയാണ് തള്ളിയത്. […]

You May Like

Subscribe US Now