മോദിയുടെ അതിര്‍ത്തിയിലെ നീക്കം ചൈനയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു : ബിജെപി നേതാവ് ജെ.പി നദ്ദ

author

മോദിയുടെ അതിര്‍ത്തിയിലെ നീക്കം ചൈനയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നുവെന്ന് ബിജെപി നേതാവ് ജെ.പി നദ്ദ. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 4,700 കിമി നീളമുള്ള റോഡാണ് അരുണാചല്‍ പ്രദേശില്‍ നിന്ന് ലഡാക്കിലേക്ക് പണിതത്.

ബിഹാറിലെ ഔറംഗാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ജെ.പി നദ്ദയുടെ പരാമര്‍ശം. രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാകിസ്താന് രാജ്യം അര്‍ഹിക്കുന്ന മറുപടി നല്‍കിയെന്നും ജെ.പി നദ്ദ പറഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ ജനങ്ങളെ ലാലുപ്രസാദിന്റെ ‘ജംഗിള്‍ രാജില്‍’ നിന്ന് മോചിപ്പിച്ചുവെന്നും ജെപി നദ്ദ പറഞ്ഞു.

ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ 7 തിയതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സംസ്ഥാനത്ത് സ്വര്‍ണ വില പവന് 200 കുറഞ്ഞ് 37,360 രൂപയായി

കോഴിക്കോട്| സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്തര്‍ദേശീയ വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് നേരിയതോതില്‍ കുറഞ്ഞ് 1,906.39 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് ഉത്തേജന പാക്കേജ് സംബന്ധിച്ച്‌ അനിശ്ചിതത്വം നിലനില്‍ക്കുന്നതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനിടയാക്കിയത്.

You May Like

Subscribe US Now