മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച്‌ നിലപാടറിയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

author

മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച്‌ നിലപാടറിയിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂര്‍ണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഉപഭോക്താക്കള്‍ ഉന്നയിച്ച പരാതിയിലെ 90 ശതമാനം ആശങ്കയും പരിഹരിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യാവാങ്മൂലത്തില്‍ വ്യക്തമാക്കി. അഞ്ചാം തിയതി മോറട്ടോറിയവുമായി ബന്ധപ്പെട്ട കേസ് സുപ്രികോടതി പരിഹരിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

രണ്ട് കോടിവരെയുള്ള ലോണുകളുടെ പലിശയുടെ പലിശ എഴുതി തള്ളാനാണ് തീരുമാനം. ചെറികിട സംരംഭകര്‍, വിഭ്യാഭ്യാസം, വാഹന വായ്പ ഉള്‍പ്പടെയുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കും. തുടര്‍വായ്പയും അധിക വായ്പയും ഉറപ്പാക്കാനും നടപടി സ്വീകരിച്ചതായി കേന്ദ്രം സുപ്രിംകോടതിയില്‍ അറിയിച്ചു. മോറട്ടോറിയം കാലത്തെ പലിശകൂടി എഴുതി തള്ളാനായിരുന്നു കേന്ദ്രം കഴിഞ്ഞ ദിവസം വരെ ശ്രമിച്ചത്. എന്നാല്‍ തുടര്‍ ഇടപടുകള്‍ തടസപ്പെടും വിധം ആസ്തികളെ ബാധിക്കുമെന്ന് ബാങ്കുകള്‍ ബോധ്യപ്പെടുത്തുകയായിരുന്നു.

പലിശകൂടി എഴുതിതള്ളാന്‍ അവസാന നിമിഷം വരെ പരിശ്രമിച്ചെങ്കിലും പ്രതിദിന ഇടപാടുകള്‍ തടസപ്പെടാന്‍ ഇത് കാരണമാകുമെന്ന് ബാങ്കുകള്‍ ബോധ്യപ്പെടുത്തിയതായും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അറിയിച്ചു. തുടര്‍വായ്പയും അധിക വായ്പയും യോഗ്യരായവര്‍ക്ക് സമയബന്ധിതമായി ലഭ്യമാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അടങ്കല്‍ തുരങ്കം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും ; പ്രതിരോധമന്ത്രിയും പങ്കെടുക്കും

ന്യൂഡല്‍ഹി : രാജ്യത്തിന് അഭിമാനമായ അടങ്കല്‍ തുരങ്കം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും . ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് ഉള്‍പ്പടെ കുതിച്ചുചാട്ടമുണ്ടാക്കാന്‍ പ്രാപ്തിയുള്ള റോത്താംഗിലെ അടല്‍ തുരങ്കം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. പ്രധാനമത്രിയെ കൂടാതെ പ്രതിരോധമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും . പ്രധാനമന്ത്രി നേരിട്ടെത്തിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 3,086 കോടി രൂപ ചെലവിലാണ് പദ്ധതി . ഹിമാലയന്‍ മലനിരകളെ തുരന്ന് […]

You May Like

Subscribe US Now