മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴം സിനിമയാകില്ല .. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പിന്‍മാറി

author

മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴം സിനിമയാകില്ല …. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പിന്‍മാറി. രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍ന്നു. സുപ്രീം കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കാന്‍ എംടിയും ശ്രീകുമാര്‍ മേനോനും തമ്മില്‍ ധാരണയായി. ശ്രീകുമാര്‍ മേനോന്‍ എംടിക്ക് തിരക്കഥ തിരിച്ചു നല്‍കും. ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകള്‍ ഇരു കൂട്ടരും പിന്‍വലിക്കും. തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിക്കാനിരിക്കെയാണ് ഒത്തുതീര്‍പ്പ്.

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കരാര്‍ പ്രകാരം, മൂന്നു വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നതായിരുന്നു എംടിയും ശ്രീകുമാര്‍ മേനോനുമായുള്ള ധാരണ. എന്നാല്‍ നാല്ു വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം നടക്കാത്ത സാഹചര്യത്തിലാണ് സംവിധായകനും നിര്‍മാണക്കമ്ബനിക്കും എതിരെ എംടി കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് മധ്യസ്ഥതാ ശ്രമങ്ങള്‍ തുടര്‍ന്നെങ്കിലും എംടി ഒരു തരത്തിലുമുള്ള അനുനയങ്ങള്‍ക്കും വഴങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോട്ടയം മണര്‍കാട് പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറാന്‍ കോടതി ഉത്തരവ്

കോട്ടയം: യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള മണര്‍കാട് സെന്റ് മേരീസ് പള്ളി ഏറ്റെടുക്കാന്‍ കോടതി ഉത്തരവിട്ടു. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കണമെന്നാണ് കോട്ടയം സബ് കോടതിയുടെ ഉത്തരവ്. പൊതുസഭ വിളിച്ചുകൂട്ടി പുതിയ ഭരണസമിതി രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. യാക്കോബായ വിഭാഗത്തിന് വളരെ പ്രധാനപ്പെട്ട പള്ളിയാണ് മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളെല്ലാം 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും ഇതിനുള്ള അവകാശം ഓര്‍ത്തഡോക്സ് […]

Subscribe US Now