മ​നീ​ഷ് സി​സോ​ദി​യ​ക്ക് കോ​വി​ഡിനു പിന്നാലെ ഡെ​ങ്കി​പ്പ​നി​യും സ്ഥിരീകരിച്ചു

author

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഡ​ല്‍​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​ക്ക് ഡെ​ങ്കി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു . പ​നി, ശ്വാ​സം ത​ട​സം എ​ന്നി​വ​ അനുഭവപ്പെട്ടതിനെ തു​ട​ര്‍​ന്നാ​ണ് അദ്ദേഹത്തെ ലോ​ക് നാ​യ​ക് ജ​യ​പ്ര​കാ​ശ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത് .

അദ്ദേഹത്തിന്റെ രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുകയും ഓക്സിജന്‍ ലെവല്‍ താഴുകയും ചെയ്തിരുന്നു. സെ​പ്റ്റം​ബ​ര്‍ 14നാ​ണ് സി​സോ​ദി​യ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​നു പി​ന്നാ​ലെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍ അ​ദ്ദേ​ഹം സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. രോ​ഗ​വി​വ​രം അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത് .

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വര്‍ണം പിടിച്ചശേഷം സ്വപ്ന ശിവശങ്കറിനെ പലതവണ വിളിച്ചു; നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. എട്ടരമണിക്കൂര്‍ ചോദ്യംചെയ്ത് വിട്ടയച്ചു. സ്വപ്നാ സുരേഷിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യംചെയ്യല്‍. മൂന്നാംതവണയാണ് എന്‍.ഐ.എ. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും എന്‍.ഐ.എ. അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയേക്കുമെന്നാണ് സൂചന. സ്വര്‍ണം പിടിച്ചശേഷം സ്വപ്നാ സുരേഷ് തന്നെ പലതവണ വിളിച്ചെന്ന് ചോദ്യംചെയ്യലില്‍ ശിവശങ്കര്‍ സമ്മതിച്ചു. എന്നാല്‍, സ്വപ്നയുടെ സഹായാഭ്യര്‍ഥനകള്‍ക്ക്‌ അനുകൂലമായി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന് […]

You May Like

Subscribe US Now