യുഎഇ കോണ്‍സുലേറ്റ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി

author

തിരുവനന്തപുരം: തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് താല്‍ക്കാലികമായി ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തി. കോവിഡ് കാരണമാണ് കോണ്‍സുലേറ്റ് അടച്ചിട്ടിരിക്കുന്നതെന്നാണ് ഔദ്യോഗികമായി നല്‍കിയ വിശദീകരണം. നിലവില്‍ യു എ ഇയില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥന്‍ മാത്രമേ കോണ്‍സുലേറ്റില്‍ ഉള്ളൂ.

ജീവനക്കാര്‍ക്ക് വീട്ടിലിരിക്കാനുള്ള നിര്‍ദ്ദേശവും കോണ്‍സുലേറ്റ് നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപന പശ്ചാത്തലമായതിനാലാണ് ഓഫീസില്‍ വരേണ്ടാത്തത് എന്ന വിശദീകരണമാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് നേരത്തെ കോണ്‍സുലേറ്റ് പ്രവര്‍ത്തനങ്ങള്‍ ചുരുക്കിയിരുന്നു. വിസ സ്റ്റാംപിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. വിവാദങ്ങള്‍ തുടങ്ങിയതിനു പിന്നാലെ യു എ ഇ കോണ്‍സുലേറ്റ് ജനറല്‍ നേരത്തെ പോയിരുന്നു. ഇതിനു പിന്നാലെ സ്വര്‍ണക്കടത്ത് വിവാദത്തില്‍ ഉള്‍പ്പെട്ട അറ്റാഷെയും തിരികെ പോയി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചിരാഗ് പസ്വാന്‍ എന്‍.ഡി.എയുടെ ഭാഗമല്ല, എന്‍.ഡി.യുടെ ബാനറില്‍ മത്സരിക്കാനാകില്ല: നിലപാട് വ്യക്തമാക്കി ബി.ജെ.പി

പറ്റ്ന: നിയമസഭ തെരഞ്ഞെടുപ്പിന് 20 ദിവസം മാത്രം ശേഷിക്കെ ചിരാഗ് പസ്വാന്‍റെ എല്‍.ജെ.പിയില്‍ ചേരാനായി പാര്‍ട്ടി വിട്ട 8 റെബലുകളെ പുറത്താക്കി ബി.ജെ.പി. എല്‍.ജെ.പി മുന്നണിയുടെ ഭാഗമല്ലെന്നും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായി സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയുടെ എച്ച്‌.എ.എം, മുകേഷ് സാഹ്നിയുടെ വി.ഐ.പി, ബി.ജെ.പി എന്നീ പാര്‍ട്ടികള്‍ക്ക് മാത്രമാണ് എന്‍.ഡി.യുടെ ബാനറില്‍ മത്സരിക്കാനാകുക. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ നിതീഷ്കുമാറായിരിക്കും മുഖ്യമന്ത്രിയെന്നും […]

You May Like

Subscribe US Now