യുക്രെയിനില്‍ മിലിറ്ററി വിമാനം തകര്‍ന്നുവീണു; സൈനിക വിദ്യാര്‍ഥികളടക്കം 25 പേര്‍ മരിച്ചു

author

കീവ്: യുക്രെയ്നില്‍ സൈനിക വിദ്യാര്‍ഥികള്‍ യാത്രചെയ്ത വിമാനം തകര്‍ന്ന് 25 പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ​ഗുരുതരമായി പരിക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു.

പരിശീലന പറക്കലിനിടെയാണ് അപകടം. വ്യോമസേന ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 27 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ആന്റനോവ്-26 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്ന് യുക്രെയ്ന്‍ പ്രതിരേധ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തെക്കുറിച്ച്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകട സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലൈഫ് മിഷന്‍ കരാര്‍; സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐ എഫ്‌ഐആര്‍: അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിക്ക്, ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗം: ലൈഫ് മിഷന്‍ സിഇഒ സര്‍ക്കാര്‍ പ്രതിനിധി

കൊച്ചി: ലൈഫ് മിഷന്‍ കേസിലെ സിബിഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നു. അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിക്കാണെന്നും, ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ലൈഫ് മിഷന്‍ സിഇഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും ഇതെല്ലാം കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നാണ് സിബിഐ നിരീക്ഷണം. സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് […]

You May Like

Subscribe US Now