യുപിയില്‍ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം വയലില്‍, കൊലപാതകം എന്ന് പൊലീസ്; ബലാത്സംഗം നടന്നതായി ബന്ധുക്കള്‍

author

ലഖ്‌നൗ: ഉത്തര്‍പ്രദേശില് ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം വയലില്‍. കഴുത്തില്‍ തുണി ഉപയോഗിച്ച്‌ കെട്ടിയ നിലയിലാണ് 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്.

ലഖ്‌നൗവില്‍ നിന്ന് 40 കിമീ അകലെ ബാരാബങ്കി ഗ്രാമത്തില്‍ നിന്നാണ് വീണ്ടും ഞെട്ടിക്കുന്ന വാര്‍ത്ത വരുന്നത്. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ബാരാബങ്കി എസ്പി ആര്‍ എസ് ഗൗതം പറഞ്ഞു.

കഴിഞ്ഞ ദിവസം വയലില്‍ നിന്ന് വിള ശേഖരിക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. കാണാതായതോടെ ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് വയലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും, പെണ്‍കുട്ടിയുടെ ഷര്‍ട്ട് ഉപയോഗിച്ച്‌ കഴുത്തില്‍ കെട്ടിയിരുന്നതായും എസ്പി പറഞ്ഞു.

മൃതദേഹം കണ്ടെത്തുമ്ബോള്‍ പാതി വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി ബന്ധുക്കള്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പൊലീസ് കൈമാറിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരും; ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിന്‍ ലഭിക്കാന്‍ ആരോഗ്യമുള്ള ചെറുപ്പക്കാര്‍ 2022 വരെ കാത്തിരിക്കേണ്ടി വരുമെന്ന് ലോകാരോഗ്യ സംഘടന. പ്രായമുള്ളവരിലും ദുര്‍ബല വിഭാഗങ്ങളിലുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്നാണ് ഡബ്ല്യൂഎച്ച്‌ഒ മുഖ്യശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥന്‍ പറയുന്നത്. കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിര പ്രവര്‍ത്തകരില്‍നിന്നുമാകും ഇത് ആരംഭിക്കുന്നത്. അവിടെപ്പോലും കൂടുതല്‍ അപകടസാധ്യതയുള്ളവരെ നിര്‍ണയിക്കേണ്ടതായുണ്ട്. അവര്‍ക്കുശേഷം പ്രായം ചെന്നവര്‍ക്കാകും വാക്‌സിന്‍ നല്‍കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. “ഒട്ടേറെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വളരെ പെട്ടെന്നുതന്നെ ഫലപ്രദമായൊരു വാക്‌സിന്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നു തന്നെയാണ് വ്യക്തമാകുന്നത്. ആളുകള്‍ […]

You May Like

Subscribe US Now