യു.എസിലെ ഷോപ്പിങ് മാളില്‍ വെടിവെപ്പ്; എട്ടുപേര്‍ക്ക് പരുക്ക്

author

വാഷിങ്ടണ്‍: വിസ്‌കോസിനിലെ മാളില്‍ വെള്ളിയാഴ്ചയുണ്ടായ വെടിവെയ്പില്‍ എട്ട് പേര്‍ക്ക് പരുക്കേറ്റു. അക്രമിയ്ക്കായി തിരച്ചില്‍ തുടരുകയാണെന്ന് യു.എസ് പൊലിസ് അറിയിച്ചു.

വോവറ്റോസ മേഫെയര്‍ മാളില്‍ വെടിവെയ്പുണ്ടായതായും തങ്ങളുടെ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തിയതായും എഫ്ബിഐയും മില്‍വോക്കി കൗണ്ടി ഷെരിഫിന്റെ ഓഫീസും ട്വീറ്റ് ചെയ്തു. 20നും 30 നും ഇടയില്‍ പ്രായമുള്ള വെളുത്തവര്‍ഗക്കാരനാണ് അക്രമിയെന്ന് സൂചന ലഭിച്ചതായി പൊലിസ് വ്യക്തമാക്കി.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ ഏപ്രില്‍ മുതല്‍ ലഭ്യമാകുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂണെ :രാജ്യത്ത് ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ ഏപ്രില്‍ തൊട്ട് ഒരു വര്‍ഷത്തിനകം എല്ലാവര്‍ക്കും ലഭ്യമാക്കാനാകുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനാവാല പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അടുത്ത ഫെബ്രുവരിയോടെ വാക്‌സിന്‍ ലഭ്യമാകും. പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ രണ്ടു ഡോസുകള്‍ക്ക് പരമാവധി 1000 രൂപയാകും വില. വാക്‌സിന്‍ വന്‍തോതില്‍ വാങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനു കുറഞ്ഞ വിലയ്ക്ക് നല്‍കാനാകുമെന്നും പുനാവാല പറഞ്ഞു. കുട്ടികളില്‍ ഇതു പ്രതികൂലമാവില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ […]

Subscribe US Now