യു.എസ് ഓപ്പണ്‍: രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഇന്ത്യന്‍ താരം സുമിത് നഗാല്‍

author

യു.എസ് ഓപ്പണില്‍ ഇന്ത്യന്‍ താരമായ സുമിത് നഗാല്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. കഴിഞ്ഞ വര്‍ഷം സാക്ഷാല്‍ റോജര്‍ ഫെഡറര്‍ക്ക് എതിരെ ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയ താരം ഇത്തവണ സീഡ് ചെയ്യാത്ത അമേരിക്കന്‍ താരം ബ്രോഡിലി ക്ളാനെ ആണ് മറികടന്നത്.

4 സെറ്റ് നീണ്ട പോരാട്ടത്തിലും മികച്ച ഫോമിലായിരുന്നു താരം. എതിരാളിയുടെ സര്‍വീസ് 6 തവണ ബ്രൈക്ക് ചെയ്ത താരം മത്സരത്തില്‍ ഉടനീളം ആധിപത്യം പുലര്‍ത്തി. ആദ്യ സെറ്റില്‍ അമേരിക്കന്‍ താരത്തെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്ത നഗാല്‍ 6-1 നു ആണ് സെറ്റ് കയ്യിലാക്കിയത്.

രണ്ടാം സെറ്റിലും സമാനമായ ഫോമിലായിരുന്ന താരം 6-3 നു സെറ്റ് സ്വന്തമാക്കി മത്സരത്തില്‍ മുന്‍തൂക്കം നേടി. എന്നാല്‍ മൂന്നാം സെറ്റില്‍ മത്സരത്തില്‍ ആദ്യമായി ബ്രൈക്ക് വഴങ്ങിയ നഗാല്‍ സെറ്റ് 6-3 നു കൈവിട്ടു. എന്നാല്‍ നാലാം സെറ്റില്‍ അതിശക്തമായി തിരിച്ചു വന്ന ഇന്ത്യന്‍ താരം തുടര്‍ച്ചയായ ബ്രൈക്കുകള്‍ നേടി എതിരാളിയെ സമ്മര്‍ദത്തിലാക്കി. 6-1 നു നാലാം സെറ്റ് നേടിയ താരം മത്സരവും രണ്ടാം റൗണ്ട് പ്രവേശനവും എളുപ്പമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡിസംബറോടെ എല്ലാ ട്രെയിന്‍ സര്‍വീസുകളും പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ

ഡല്‍ഹി: രാജ്യത്ത് ഡിസംബറോടെ സമ്ബൂര്‍ണമായി ട്രെയിന്‍ സര്‍വിസുകള്‍ പുന:സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ. ഇതിന്റെ ഭാഗമായി 100 ട്രെയിനുകള്‍ കൂടി ഉടന്‍ പുന:സ്ഥാപിക്കും. പുതിയ നിര്‍ദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. കോവിഡ് കാലമെങ്കിലും സുരക്ഷിതമായി സര്‍വീസുകള്‍ ക്രമീകരിക്കാന്‍ സാധിക്കുമെന്നാണ് റെയില്‍വേ കരുതുന്നത്. സാമൂഹ്യ അകലവും മറ്റ് നിബന്ധനകളും പാലിച്ചുകൊണ്ടാണ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നത്. ഇതിനായി അടുത്ത മാര്‍ച്ച്‌ വരെ പ്രത്യേക നിരക്കില്‍ സര്‍വീസ് നടത്താനാണ് റെയില്‍വേയുടെ തീരുമാനം. അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ ഉടന്‍ 100 […]

Subscribe US Now