യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ഉപാധികളോടെ ജാമ്യം

author

തിരുവനന്തപുരം: യൂട്യൂബില്‍ സ്ത്രീകളെ അധിക്ഷേപിച്ച്‌ വിഡിയോ പ്രചരിപ്പിച്ച കേസില്‍ യൂട്യൂബര്‍ വിജയ് പി നായര്‍ക്ക് ജാമ്യം. തിരുവനന്തപുരം സിജെഎം കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

25000 രൂപയും രണ്ട് ആള്‍ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്നും കോടതി താക്കീത് നല്‍കി. എല്ലാ ആഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം, വിജയ് പി നായരുടെ താമസസ്ഥലത്ത് അതിക്രമിച്ചു കയറി ആക്രമിച്ച കേസില്‍ ഭാഗ്യ ലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം ജില്ലാ കോടതി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോസ് കെ. മാണി ഇടതുമുന്നണിയിലേക്ക്; ഇന്ന് 11 മണിക്ക് വാര്‍ത്താസമ്മേളനം

കോട്ടയം: ഇടതുമുന്നണിയിലേക്ക് പോകാനുള്ള ജോസ് കെ. മാണിയുടെ രാഷ്ട്രീയ തീരുമാനം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് ജോസ് കെ മാണി വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച രാജ്യസഭാ എം പി സ്ഥാനം ജോസ് കെ.മാണി രാജിവെക്കുന്നതും ആലോചനയിലുണ്ടെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് ജോസ് പക്ഷം പാര്‍ലമെന്ററി പാര്‍ട്ടി യോഗം രാവിലെ 9 മണിക്ക് ചേരും. ഇടതുമുന്നണിയിലേക്ക് പോകുന്നതില്‍ പ്രതിഷേധിച്ച്‌ ജോസഫ് എം പുതുശ്ശേരിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ജോസ് […]

You May Like

Subscribe US Now