യൂട്യൂബ് ഇ – വ്യാപാര മേഖലയിലേക്ക് : വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാനം

author

ന്യൂയോര്‍ക്ക്: ലോകത്തെ ടെക്‌നോളജി വിഭാഗത്തിലെ വമ്ബന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ തീരുമാനമായി.

പുതിയ മാറ്റങ്ങള്‍ നിലവില്‍ വരുമ്ബോള്‍ യൂട്യൂബ് ഇ-വ്യാപാര മേഖലയായി മാറും. ഇത് യൂട്യൂബില്‍ ധാരാളം വീഡിയോ പോസ്റ്റ് ചെയ്യുന്നവര്‍ക്കു കൂടുതല്‍ വരുമാനത്തിനും മറ്റുമുള്ള പുതിയ സാധ്യതകളെ തുറന്നു തരുന്നു.

കോവിഡ് മഹാമാരി ഈ ലോകം മുഴുവന്‍ വ്യാപിച്ചപ്പോള്‍ അപ്പോള്‍ അതിന്റെ ക്ഷീണം യൂട്യൂബിനും സംഭവിച്ചു. സാധാരണയുള്ള പരസ്യവരുമാനത്തില്‍ വലിയൊരു ഇടിവ് യൂട്യൂബില്‍ നിന്ന് ലഭിക്കുന്നതില്‍ സംഭവിച്ചു എന്നുള്ളതാണ് വാസ്തവം.

എന്നാല്‍ പതിവിനു വിപരീതമായി കോമഡി കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ യൂട്യൂബ് ഉപയോക്താക്കളും കാഴ്ചക്കാരും വര്‍ദ്ധിച്ചു എന്നുള്ളതും മറ്റൊരു സത്യമാണ്.

ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഗൂഗിള്‍ തങ്ങളുടെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എന്നുള്ളത് മാത്രമാക്കി യൂട്യൂബിനെ നിര്‍ത്താതെ അതിനെ ഇ-കൊമേഴ്‌സുമായി അഥവാ ഇ-വ്യവസായവുമായി ബന്ധിപ്പിക്കാനുള്ള പുതിയ തീരുമാനം കൈക്കൊണ്ടത്.

യുട്യൂബ് ഒരു വെറും വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രമാക്കി നിര്‍ത്താതെ മറിച്ച്‌, പൊതുജനങ്ങള്‍ക്കിടയില്‍ ഉള്ള അതിന്റെ സ്വീകാര്യതയെ കുറച്ചുകൂടി കച്ചവടവല്‍ക്കരിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എന്‍.സി.പി. യൂ.ഡി.എഫ് ലേക്ക് : ശശീന്ദ്രന്‍ എല്‍.ഡി.എഫ് ല്‍ തന്നെ തുടുരും : എന്‍.സി.പി. തീരുമാനം മറ്റന്നാള്‍

തിരുവനന്തപുരം : ജോസ് കെ. മാണിയുടെ എല്‍.ഡി.എഫ് പ്രവേശനത്തോടെ പാലാ സീറ്റ് നഷ്ടമായ മാണി സി. കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി ഐക്യജനാധിപത്യമുന്നണിയിലേക്ക് നീങ്ങുവാന്‍ തയ്യാറെടുക്കുന്നു. എന്‍.സി.പിയുടെ ദേശീയ നേതൃത്വം മാണി സി. കാപ്പന് ഒപ്പമായതിനാല്‍ എന്‍.സി.പി എന്ന കക്ഷി ആയിതന്നെ മാണി സി. കാപ്പന് യു.ഡി.എഫ് ല്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയും. എന്നാല്‍ പാര്‍ട്ടിയുടെ ഏക മന്ത്രിയായ എ.കെ. ശശീന്ദ്രന്‍ എല്‍.ഡി.എഫ് ല്‍ തന്നെ തുടരും. ഏലത്തൂര്‍ സീററ് സിപിഐ(എം) ഉറപ്പ് […]

Subscribe US Now