യെദിയൂരപ്പ അധികകാലം ക​​​ര്‍​​​ണാ​​​ട​​​ക മുഖ്യമന്ത്രിയായി തുടരില്ല; ബിജെപി എംഎല്‍എ

author

ബം​​​ഗ​​​ളൂ​​​രു: ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ അ​​​ധി​​​ക​​​കാ​​​ലം ക​​​ര്‍​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി തു​​​ട​​​രി​​​ല്ലെ​​​ന്നു മു​​​തി​​​ര്‍​​​ന്ന ബി​​​ജെ​​​പി എം​​​എ​​​ല്‍​​​എ ബാ​​​സ​​​ന​​​ഗൗ​​​ഡ പാ​​​ട്ടീ​​​ല്‍ യാ​​​ത്‌​​​ന​​​ല്‍ പറഞ്ഞു . യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ പി​​​ന്‍​​​ഗാ​​​മി വ​​​ട​​​ക്ക​​​ന്‍ ക​​​ര്‍​​​ണാ​​​ട​​​ക​​​ത്തി​​​ല്‍​​​നി​​​ന്നാ​​​യി​​​രി​​​ക്കു​​​മെ​​​ന്നു ബി​​​ജെ​​​പി നേ​​​തൃ​​​ത്വം തീ​​​രു​​​മാ​​​നി​​​ച്ചു​​​വെ​​​ന്നു യാ​​​ത്‌​​​ന​​​ല്‍ പ​​​റ​​​ഞ്ഞു.

മ​​​റ്റു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ എം​​​എ​​​ല്‍​​​എ​​​മാ​​​ര്‍​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ച പ​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സ്വ​​​ന്തം ജി​​​ല്ല​​​യാ​​​യ ശി​​​വ​​​മോ​​​ഗ​​​യി​​​ല്‍ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് യാ​​​ത്‌​​​ന​​​ല്‍ ആരോപിച്ചു . യെ​​​ദി​​​യൂ​​​ര​​​പ്പ ശി​​​വ​​​മോ​​​ഗ​​​യു​​​ടെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണോ അ​​​തോ ക​​​ര്‍​​​ണാ​​​ട​​​ക​​​യു​​​ടെ മു​​​ഴു​​​വ​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണോ എ​​​ന്ന് ബി​​​ജെ​​​പി എം​​​എ​​​ല്‍​​​എ ഉ​​​മേ​​​ഷ് ക​​​ട്ടി ചോ​​​ദി​​​ച്ചു . എ​​​ന്‍റെ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ര്‍​​​ത്ത​​​ന​​​ങ്ങ​​​ള്‍​​​ക്കാ​​​യി 125 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു . അ​​​തു മു​​​ഖ്യ​​​മ​​​ന്ത്രി തി​​​രി​​​ച്ചെ​​​ടു​​​ത്തു . വ​​​ട​​​ക്ക​​​ന്‍ ക​​​ര്‍​​​ണാ​​​ട​​​ക​​​യു​​​ടെ പി​​​ന്തു​​​ണ​​​കൊ​​​ണ്ടാ​​​ണു ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്. മാ​​​ണ്ഡ്യ, ചാ​​​മ​​​രാ​​​ജ്ന​​​ഗ​​​ര്‍, കോ​​​ലാ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ല്‍ ആ​​​രെ​​​ങ്കി​​​ലും ബി​​​ജെ​​​പി​​​ക്ക് വോ​​​ട്ട് ചെ​​​യ്യു​​​ന്നു​​​ണ്ടോ? 95 ശ​​​ത​​​മാ​​​നം ബി​​​ജെ​​​പി എം​​​എ​​​ല്‍​​​എ​​​മാ​​​രും വ​​​ട​​​ക്ക​​​ന്‍ ക​​​ര്‍​​​ണാ​​​ട​​​ക​​​ത്തി​​​ല്‍​​​നി​​​ന്നാ​​​ണ് -​​​ യാ​​​ത്‌​​​ന​​​ല്‍ പ​​​റ​​​ഞ്ഞു.

യെ​​​ദി​​​യൂ​​​ര​​​പ്പ​​​യ്ക്കെ​​​തി​​​രെ പാ​​​ട്ടീ​​​ല്‍ രം​​​ഗ​​​ത്തു​​​വ​​​രു​​​ന്ന​​​ത് ആ​​​ദ്യ​​​മ​​​ല്ല . പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യു​​​മാ​​​ണ് ത​​​ന്‍റെ നേ​​​താ​​​ക്ക​​​ളെ​​​ന്നും യെ​​​ദി​​​യൂ​​​ര​​​പ്പ മു​​​ഖ്യ​​​മ​​​ന്ത്രി മാ​​​ത്ര​​​മാ​​​ണെ​​​ന്നും മു​​​ന്പ് ബാ​​​സ​​​ന​​​ഗൗ​​​ഡ പാ​​​ട്ടീ​​​ല്‍ യാ​​​ത്‌​​​ന​​​ല്‍ പ​​​റ​​​ഞ്ഞി​​​രു​​​ന്നു. മ​​​ന്ത്രി​​​സ്ഥാ​​​നം കി​​​ട്ടാ​​​ത്ത​​​താ​​​ണു യാ​​​ത്ന​​​ലി​​​നെ ചൊടിപ്പിച്ചത് .

Leave a Reply

Your email address will not be published. Required fields are marked *

Next Post

കെ.എം.ഷാജി കോഴ വാങ്ങിയെന്ന പരാതി; ലീഗ് നേതാക്കളുടെ മൊഴിയെടുക്കും

കണ്ണൂര്‍: കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്നതിന് കെ.എം.ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലീഗ് നേതാക്കളില്‍ നിന്ന് മൊഴിയെടുക്കും. ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഉള്‍പ്പെടെ രണ്ട് നേതാക്കളോട് ഇന്ന് കോഴിക്കോട് സബ് സോണല്‍ ഓഫീസില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കെ.എം ഷാജി പണം വാങ്ങിയത് ലീഗ് നേതാക്കളുടെ അറിവോടെയാണ് എന്ന പരാതിയിലാണ് ആദ്യ അന്വേഷണം. ഇതുവരെ മുപ്പതിലധികം പേര്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. […]

You May Like

Subscribe US Now