യെദിയൂരപ്പ സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയം തള്ളി

author

ബെംഗളൂരു | കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി. ശബ്ദവോട്ടോടെയാണ് പ്രമേയം തള്ളിയത്. രാത്രി വൈകിയും തുടര്‍ന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രമേയം തള്ളപ്പെട്ടത്.

കൊവിഡ് ബാധിച്ചതിനാല്‍ നിരവധി നിയമസഭാംഗങ്ങള്‍ക്ക് സഭയില്‍ എത്താനാകില്ലെന്ന് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശബ്ദവോട്ട് നടത്താമെന്ന് സ്പീക്കര്‍ നിര്‍ദേശിച്ചത്. ഇത് പ്രതിപക്ഷമായ കോണ്‍ഗ്രസും അംഗീകരിക്കുകയായിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഴിമതി ആരോപിച്ചാണ് പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. പ്രമേയത്തെ ജനതാദള്‍ (എസ്) അനുകൂലിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുതിയ യുഎപിഎ ഭേദഗതി; ബിനീഷ് കോടിയേരിക്ക് കുരുക്കായേക്കും

രാജ്യത്തിന്റെ സാമ്ബത്തിക രംഗത്തെ തകര്‍ക്കുന്ന ഇടപെടലുകളും യുഎപിഎയുടെ പരിധിയില്‍ വരുമെന്ന നിയമഭേദഗതി ബിനീഷ് കോടിയേരിക്ക് കുരുക്കായേക്കും. കേന്ദ്രത്തിന്‍റെ പുതിയ നിയമഭേദഗതി പ്രകാരം ബിനീഷിനെതിരെ യുഎപിഎ ചുമത്താനും സാധിക്കും. ബിനീഷിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും. ബിനീഷ് നടത്തിയ സാമ്ബത്തിക ഇടപാടുകളില്‍ സംശയം ഉണ്ടായതിനെ തുടര്‍ന്നാണ് 11 മണിക്കൂറോളം ചോദ്യം ചെയ്തത്. ബിനീഷിന്റെ ഭൂസ്വത്തുക്കളുടെ കൈമാറ്റം നിരോധിച്ച്‌ രജിസ്ട്രേഷന്‍ വകുപ്പിന് കഴിഞ്ഞ ദിവസം ഇ.ഡി നോട്ടീസും നല്‍കി. രാജ്യത്തെ സാമ്ബത്തിക […]

You May Like

Subscribe US Now