യോഗ ശീലമാക്കണം, പ്രതിരോധ ശേഷിക്ക് ച്യവനപ്രാശം; കൊവിഡ് ഭേദമായവര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍

author

കൊവിഡ് ഭേദമായവര്‍ക്ക് ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. യോഗയും നടത്തവും ശീലമാക്കണം. ച്യവനപ്രാശവും ആയുഷ് മന്ത്രാലയം നിര്‍ദേശിക്കുന്ന മരുന്നുകളും ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

കൊവിഡ് മുക്തി നേടിയാലും ചിലരില്‍ ശാരീരികാസ്വാസ്ഥ്യം കണ്ടുവരുന്നുണ്ട്. ശരീര വേദന, ക്ഷീണം, തൊണ്ട വേദന, ശ്വാസ തടസം തുടങ്ങിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ഈ പശ്ചാത്തലത്തിലാണ് കൊവിഡാനന്തര മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. യോഗ, പ്രാണയാമം, ധ്യാനം തുടങ്ങിയവ ചെയ്യണം. രാവിലെയും വൈകിട്ടും നടത്തം ശീലമാക്കണം. ഒരു സ്പൂണ്‍ വീതം ച്യവനപ്രാശം കഴിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ആയുഷ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുള്ള മരുന്നുകള്‍ ഉപയോഗിക്കാം. പുകവലി, ആല്‍ക്കഹോള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില്ല. ആവശ്യത്തിന് ശരീരത്തിന് വിശ്രമം നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

അസുഖം മാറിയതിന് ശേഷവും മാസ്‌ക് ധരിക്കല്‍ ഉള്‍പ്പെടെയുളള കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ചൂടുവെളളം ആവശ്യത്തിന് കുടിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എസ്‌ഐയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ വിലാസമുണ്ടാക്കി തട്ടിപ്പ്; സുഹൃത്തില്‍ നിന്നും വ്യാജ 'എസ്‌ഐ' തട്ടിയത് 8000 രൂപ, സംഭവം തൃശൂരില്‍

തൃശൂര്‍ : എസ്‌ഐയുടെ പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ വിലാസമുണ്ടാക്കി തട്ടിപ്പ്. എസ്‌ഐയുടെ സുഹൃത്തുക്കളിലൊരാളില്‍ നിന്ന് 8000 രൂപ വ്യാജന്‍ തട്ടിയെടുത്തു. തൃശൂര്‍ വരന്തരപ്പിള്ളി എസ്‌ഐ ഐ സി ചിത്തരഞ്ജന്റെ പേരിലാണ് തട്ടിപ്പു നടത്തിയത്. എസ്‌ഐയുടെ പേരില്‍ പണം തട്ടാന്‍ ഇയാള്‍ ഉപയോഗിച്ച സിം കാര്‍ഡ് രാജസ്ഥാനില്‍ ഉപയോഗത്തിലുണ്ട്. വ്യാജരേഖകള്‍ ഉപയോഗിച്ചാണ് സിം തരപ്പെടുത്തിയിട്ടുള്ളത്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു തട്ടിപ്പുകാരനെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. എസ്‌ഐയുടെ യഥാര്‍ഥ ഫെയ്സ്ബുക് അക്കൗണ്ടിലെ ചിത്രങ്ങളും വിവരങ്ങളും […]

Subscribe US Now