രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 17കാരിയെ 22 ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു; സഹായം വാഗ്ദാനം ചെയ്ത് എത്തിയ യുവാവ് അറസ്റ്റില്‍

author

ഭുവനേശ്വര്‍: തട്ടിക്കൊണ്ടു പോയ 17കാരിയെ ഫാമിലെത്തിച്ച്‌ പൂട്ടിയിട്ട് രണ്ട് പേര്‍ ചേര്‍ന്ന് 22 ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവതിയെ സഹായം വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ മാസമാണ് ടിര്‍ട്ടോള്‍ സ്വദേശിയായ പെണ്‍കുട്ടി രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയത്. തിരിച്ച്‌ വീട്ടിലേക്ക് തന്നെ പോകാനായി കട്ടക്കില്‍ ബസ് കാത്തിരിക്കുമ്ബോഴാണ് ബൈക്കിലെത്തിയ യുവാവ് വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച്‌ പെണ്‍കുട്ടിയെ ഒപ്പംകൂട്ടിയത്. വീട്ടിലേക്ക് പോകുന്നതിന് പകരം ഗതിരൗട്ട്പട്‌ന ഗ്രാമത്തിലുള്ള ഒരു ഫാമിലെത്തിലെത്തിച്ച്‌ രണ്ട് പേര്‍ ചേര്‍ന്ന് 22 ദിവസത്തോളം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കിയത്.

ഫാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുവെന്ന് സംശയിച്ച്‌ നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ജില്ലാ ശിശു ക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റിയെന്ന് കട്ടക്ക് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രതീക് സിങ് അറിയിച്ചു.

സംഭവത്തില്‍ കേസെടുത്ത് പ്രതിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള രണ്ടാമത്തെ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നി​യ​മ​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി കേ​സ് മാ​റ്റി

തിരുവനന്തപുരം: നി​യ​മ​സ​ഭ​യി​ലെ കൈ​യാ​ങ്ക​ളി കേ​സ് പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. ഈ ​മാ​സം 28ന് കേ​സി​ലെ പ്ര​തി​ക​ളാ​യ ആ​റ് പേ​രും ഹാ​ജ​രാ​യാ​ല്‍ കു​റ്റ​പ​ത്രം വാ​യി​ക്കു​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി അ​റി​യി​ച്ചു. മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​ടി. ജ​ലീ​ല്‍, മുന്‍ എംഎല്‍എമാരായ വി.ശി​വ​ന്‍​കു​ട്ടി, കെ. ​അ​ജി​ത്, സി.​കെ.സ​ദാ​ശി​വ​ന്‍, കു​ഞ്ഞ​ഹ​മ്മ​ദ് മാ​സ്റ്റ​ര്‍ എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. ജ​ലീ​ല്‍ കോ​വി​ഡ് ബാ​ധി​ത​നാ​യ​തി​നാ​ല്‍ ചി​കി​ത്സ​യി​ലാ​ണ്. കോ​വി​ഡ് മു​ക്ത​നാ​യ ജ​യ​രാ​ജ​ന്‍ വി​ശ്ര​മ​ത്തി​ലാ​ണ്. അ​തി​നാ​ല്‍ ത​ന്നെ ഇ​രു​വ​രും കോ​ട​തി​യി​ലെത്തില്ലെന്ന് നേരത്തെ […]

You May Like

Subscribe US Now