രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട ഹരജി ഒത്തുതീര്‍ന്നു; എം.ടിയുടെയും ശ്രീകുമാര്‍ മേനോന്‍റെയും അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു

author

രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട ഹരജി ഒത്തുതീര്‍ന്നു. ഹരജി പിന്‍വലിക്കണമെന്ന് കാണിച്ച്‌ കേസിലെ കക്ഷികളായ എം.ടി. വാസുദേവന്‍ നായരും, സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നല്‍കിയ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു. എം.ടിക്ക് തിരക്കഥ തിരിച്ചു നല്‍കാനും ശ്രീകുമാര്‍ മേനോന്‍ അഡ്വാന്‍സ് തുകയായ ഒന്നേകാല്‍ കോടി രൂപ മടക്കി നല്‍കാനും ഇരുവരും ധാരണയിലെത്തിയിരുന്നു.

രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മില്‍ നിലനിന്ന തര്‍ക്കത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. മൂന്നുവര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്നായിരുന്നു എം.ടിയും ശ്രീകുമാര്‍ മേനോനും തമ്മിലുണ്ടായിരുന്ന കരാര്‍. നാലുവര്‍ഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെ എം.ടി വാസുദേവന്‍ നായര്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീകോടതിയിലും ഹരജി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സോഷ്യല്‍ മീഡിയയിലൂടെ വ്യക്തിഹത്യ : സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി പരാതി നല്‍കി

തിരുവനന്തപുരം : സോഷ്യല്‍മീഡിയയിലൂടെ സംവിധായകന്‍ ശാന്തിവിള ദിനേഷ് അപമാനിച്ചു എന്നാരോപിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പോലീസില്‍ പരാതി നല്‍കി. ശാന്തിവിള ദിനേശിന്റെ യൂ ടൂബ് ചാനല്‍ വഴിയാണ് സ്വകാര്യ ജീവിതത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ഭാഗ്യലക്ഷ്മി പരാതിയില്‍ പറയുന്നു. ഭാഗ്യലക്ഷ്മിയുടെ പരാതിയെ തുടര്‍ന്ന് യൂടൂബ് അധികൃതര്‍ കഴിഞ്ഞ ദിവസം ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ഡി.ജി.പിക്ക് കിട്ടിയ പരാതിയ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

You May Like

Subscribe US Now