രണ്ട് കോടിയിലധികം രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷണം പോയി; ദുരൂഹത ഏറെയെന്ന് പൊലീസ്

author

ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മാണശാലയില്‍ നിന്ന് രണ്ട് കോടിയിലധികം രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്ന പരാതിയില്‍ ദുരൂഹത ഏറെയെന്ന് പൊലീസ്. തൊഴിലാളികളെ ആക്രമിച്ച ശേഷം സ്ഥാപനത്തിലെ താല്‍കാലിക ജീവനക്കാരനും സംഘവും വിഗ്രഹം കടത്തികൊണ്ടുപോയെന്നാണ് പരാതി. എന്നാല്‍ ഫൊറന്‍സിക് സംഘവും വിരളടയാള വിദഗ്ദരും നടത്തിയ പരിശോധനയില്‍ മോഷണം നടന്നതിന് വ്യക്തമായ തെളിവുകള്‍ കിട്ടിയില്ല.

മോഷണം മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ ഇത്തരം ആക്രമണത്തിനു സാധ്യതയില്ലെന്നും പൊലീസ് കരുതുന്നു. സംഭവത്തിനു ശേഷം, വീണു പരുക്കേറ്റെന്നു പറഞ്ഞ് ചെങ്ങന്നൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രതികളിലൊരാള്‍ ചികിത്സ തേടിയെന്നറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ഇയാള്‍ കടന്നുകളഞ്ഞു. എംസി റോഡരികിലെ സ്ഥാപനത്തില്‍ ഞായര്‍ രാത്രി ഒന്‍പതരയോടെയാണ് സംഭവം. പൊലീസ് പറയുന്നത്: ‘സ്ഥാപനത്തില്‍ മുന്‍പു ഡ്രൈവറായി ജോലി ചെയ്തിരുന്ന മുളക്കുഴ അരീക്കര സ്വദേശിയാണ് ആദ്യമെത്തിയത്. ഇയാള്‍ക്കു പിന്നാലെ ഒരു കാറിലും ബൈക്കുകളിലുമായി സംഘത്തിലെ മറ്റുള്ളവരും എത്തി. 5 തൊഴിലാളികളാണ് ആ സമയം സ്ഥാപനത്തിലുണ്ടായിരുന്നത്.

ബഹളം കേട്ട് എത്തിയ സ്ഥാപന ഉടമകളായ മഹേഷ്പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു. ഇതിനിടെ ഓഫിസ് മുറിയിലുണ്ടായിരുന്ന 60 കിലോയോളം തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം നഷ്ടമായെന്നാണ് ഉടമകളുടെ പരാതി. വിഗ്രഹത്തിന് 2 കോടി രൂപ വിലമതിക്കുമെന്നും ഇവര്‍ പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ തൊഴിലാളികളായ തമിഴ്നാട് പുതുക്കോട്ട സ്വദേശികളായ ഉലകനാഥന്‍ (38) രാജീവ് (37) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉലകനാഥന്റെ വാരിയെല്ല് ഒടിഞ്ഞിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന മറ്റൊരു തൊഴിലാളി ജയകുമാറിന്റെ ഭാര്യയെ പ്രതികള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

നിര്‍മാണശാലയ്ക്കുള്ളി‌ല്‍ മോഷണം നടന്നതിന്‍റെ തെളിവുകള്‍ ഫൊറന്‍സിക് സംഘത്തിന് ലഭിച്ചില്ല. ഒരു മാസമായി അടഞ്ഞുകിടന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അങ്ങനെയുള്ള സ്ഥലത്ത് ഇത്രയും വിലപിടിപ്പുള്ള വിഗ്രഹം സൂക്ഷിച്ചിരുന്നു എന്ന് പൊലീസ് പൂ‍ര്‍ണ്ണമായി വിശ്വസിക്കുന്നില്ല. സ്ഥാപനത്തില്‍ തൊഴില്‍ തര്‍ക്കം നിലനിന്നിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോക്ഡൗണ്‍ അഞ്ചാംഘട്ട ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

രാജ്യത്ത് അണ്‍ലോക്ക് നാലിന്റെ കാലാവധി ഇന്ന് അവസാനിക്കും. അണ്‍ലോക്ക് 5 ന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. സ്കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക് അഞ്ചില്‍ നല്‍കിയേക്കും. ലാബുകളുടെ ഉള്‍പ്പെടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കുമെന്നാണ് സൂചന. സിനിമ ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്തിരുന്നു. ഇതു സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങളോടെ സിനിമശാലകള്‍ പ്രവ‍ര്‍ത്തിക്കുന്നത് കൊണ്ട് സാമ്ബത്തികമായി ഗുണമില്ലെന്ന് സംഘടനകള്‍ കേന്ദ്രസ‍ര്‍ക്കാരിനെ […]

You May Like

Subscribe US Now