രഹസ്യമൊഴി നല്‍കിയതിന് പിറകെ തന്നെ കൊലപ്പെടുത്താന്‍ ശ്രമമെന്ന് സന്ദീപ് നായര്‍

author

കൊച്ചി | യു എ ഇ നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസില്‍ രഹസ്യമൊഴി നല്‍കിയതിനു ശേഷം തന്നെ ജയിലില്‍ വകവരുത്താന്‍ നീക്കം നടക്കുന്നതായി നാലാം പ്രതി സന്ദീപ് നായര്‍. തനിക്ക് വധഭീഷണിയുണ്ടെന്ന കാര്യം എന്‍ഐഎ പ്രത്യേക കോടതിയെ സന്ദീപ് ബോധിപ്പിച്ചു. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു മാറ്റണമെന്നും അപേക്ഷിച്ചു. സ്വര്‍ണക്കടത്തു കേസില്‍ സന്ദീപിനെ മാപ്പുസാക്ഷിയാക്കണമെന്ന് സന്ദീപ് ആവശ്യപ്പെട്ടിരുന്നു.

എന്‍ഐഎ ഇക്കാര്യത്തിന്റെ നിയമസാധ്യത പരിശോധിച്ചുവരികാണ്. ഇതിന് പിറകെയാണ് പ്രതി ജയിലില്‍ വധഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചത്.
അതേ സമയം പ്രതികളായ മുസ്തഫ, അബ്ദുല്‍ അസീസ് എന്നിവര്‍ കുറ്റസമ്മതമൊഴി നല്‍കിയതായി കോടതിയെ എന്‍ഐഎ അറിയിച്ചു. പ്രതികളായ പി ടി അബ്ദു, കെ ടി ഷറഫുദ്ദീന്‍, മുഹമ്മദാലി, മുഹമ്മദ് ഷഫീഖ്, ഹംജദ് അലി എന്നിവരെ വീണ്ടും ചോദ്യം ചെയ്യാനും അനുമതി തേടി.

കേസിലെ പ്രതികളെ 180 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയും നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'വര്‍ക്​ഫ്രം ഹോം'സ്​​ഥിരപ്പെടുത്താനൊരുങ്ങി മൈക്രോസോഫ്​റ്റ്​

വാഷിങ്​ടണ്‍: കോവിഡ്​ വ്യാപനത്തെത്തുടര്‍ന്ന്​ ലോകത്തെ മിക്ക കമ്ബനികളും ‘വര്‍ക്​ ഫ്രം ഹോം’ സ​മ്ബ്രദായം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്​. സോഫ്​റ്റ്​വെയര്‍ ഭീമന്‍മാരായ മൈക്രോസോഫ്​റ്റ്​ തങ്ങളുടെ ​ജീവനക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ സ്​ഥിരമായി വര്‍ക്​ ഫ്രം ഹോം സംവിധാനം പ്രയോജനപ്പെടുത്താന്‍ അനുവദിച്ചതായാണ്​ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്​. കോവിഡ്​ മഹാമാരി പൂര്‍ണമായും വിട്ടുമാറാത്ത സാഹചര്യത്തില്‍ മൈക്രോസോഫ്​റ്റി​െന്‍റ ഭൂരിഭാഗം ജീവനക്കാരും നിലവില്‍ വീട്ടില്‍ ഇരുന്നാണ്​ ജോലി ചെയ്യുന്നത്​. അടുത്ത വര്‍ഷം ജനുവരിയെങ്കിലും ആകാതെ അമേരിക്കയിലെ ഓഫിസുകള്‍ തുറക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്​. ‘പുതിയ രീതികളില്‍ […]

You May Like

Subscribe US Now