രാജീവ് കുമാര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

author

ന്യൂഡല്‍ഹി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റു. കമ്മീഷണറായിരുന്ന അശോക് ലവാസ ലോകബാങ്ക് വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനായി രാജിവെച്ച ഒഴിവിലാണ് രാജീവ് കുമാറിന്റെ നിയമനം.

1960 ഫെബ്രുവരി 19ന് ജനിച്ച രാജീവ് കുമാര്‍ 1984 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനാണ്. കേന്ദ്ര സര്‍വീസിലും ബീഹാര്‍-ജാര്‍ഖണ്ഡ് സംസ്ഥാന സര്‍വീസുകളിലുമായി 36 വര്‍ഷത്തിലേറെ വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ബി എസ് സി, എല്‍എല്‍ബി, പിജിഡിഎം, എംഎ പബ്ലിക് പോളിസി എന്നിവയില്‍ ബിരുദധാരിയായ രാജീവ് കുമാറിന് സാമൂഹികം, വനം-പരിസ്ഥിതി, മാനവ വിഭവശേഷി, ധനകാര്യം, ബാങ്കിങ് എന്നീ മേഖലകളില്‍ പ്രവൃത്തി പരിചയമുണ്ട്.

മുന്‍ ധനകാര്യ സെക്രട്ടറിയാണ് റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍. 1984 ബാച്ച്‌ ജാര്‍ഖണ്ഡ് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇദ്ദേഹം വിരമിച്ചത്. ഇതിന് പിന്നാലെ ഏപ്രിലില്‍ രാജീവ് കുമാറിനെ പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഓഗസ്റ്റ് 31 ന് ഈ പദവി ഒഴിഞ്ഞശേഷമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാര്‍ ചുമതലയേറ്റത്.

സുനില്‍ അറോറ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ, ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലവിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്രയ്ക്കു പുറമെയാണ് രാജീവ് കുമാറിന്റെ നിയമനം. ലവാസയ്ക്ക് പകരം രാജീവ് കുമാര്‍ ചുമതലയേറ്റതോടെ വീണ്ടും കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം മൂന്നായി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് 120 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി ഓടിച്ചേക്കും; ആഭ്യന്തര മന്ത്രാലയം സമ്മതിച്ചാല്‍ ഉടന്‍ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ അണ്‍ലോക്ക് നാലാം ഘട്ടം പ്രഖ്യാപിച്ചതോടെ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ. 120 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി ഓടിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു. അന്തര്‍ സംസ്ഥാന യാത്രകള്‍ കൂടുതല്‍ സുഖമമാക്കുന്നതിന് വേണ്ടിയാണ് റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ആലോചിക്കുന്നത്. കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളില്‍ തിരികെ എത്തിക്കുന്നതിനുള്ള ശ്രമിക് ട്രെയിനുകളാണ് റെയില്‍വേ ആദ്യം ആരംഭിച്ചത്. മെയ് ഒന്ന് മുതലാണ് ശ്രമിക് ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും തൊഴിലാളികള്‍ […]

You May Like

Subscribe US Now