രാജ്യത്തെ ആദ്യ പ്രവിശ്യ ദക്ഷിണേന്തയില്‍ സ്ഥാപിക്കാന്‍ ഐഎസ്‌ഐഎസ് ശ്രമിച്ചതായി എന്‍ഐഎ

author

ദില്ലി: രാജ്യത്തെ ആദ്യ പ്രവിശ്യ ദക്ഷിണേന്തയില്‍ സ്ഥാപിക്കാന്‍ ഐഎസ്‌ഐഎസ് ശ്രമിച്ചതായി എന്‍ഐഎ. ദക്ഷിണേന്ത്യയിലെ വനങ്ങള്‍ കേന്ദ്രികരിച്ച്‌ പ്രവിശ്യ സ്ഥാപിക്കാന്‍ ഐഎസ്‌ഐഎസ് ശ്രമിച്ചതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങളിലായിരുന്നു ഇതിനായുള്ള ശ്രമം നടന്നത്. ഐഎസ്‌ഐഎസിന്റെ ഉപവിഭാഗമായ അല്‍ഹിന്ദ് എന്ന ഭീകര സംഘടനയിലെ 17 പേര്‍ക്കെതിരായ കുറ്റപത്രത്തിലാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 24 ബ്രേക്കിംഗ്

2019 ഡിസംബറില്‍ അറസ്റ്റിലായ 17 ഭീകരര്‍ക്കെതിരായി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ എന്‍ഐഎ ഐഎസിന്റെ രാജ്യത്തെ ആദ്യ പ്രവിശ്യാ സ്ഥാപന മോഹം തകര്‍ത്തത് വിവരിക്കുന്നു. ബംഗലൂരുവില്‍ നിന്നുള്ള മെഹബൂബ് പാഷ, കൂടല്ലൂരില്‍ നിന്നുള്ള കാജാമൊയ്ദീന്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു പദ്ധതി. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ വനങ്ങള്‍ കേന്ദികരിച്ച്‌ താവളം ഒരുക്കി രാജ്യത്തിനെതിരായി പോരാടാനായിരുന്നു ശ്രമം. വീരപ്പന്‍ കാട്ടില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ രീതിയില്‍ ഭീകര താവളം സംഘടിപ്പിക്കാനായിരുന്നു നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ധോണി

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു .ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ധോണി 4500 ക്ലബിലെത്തിയത്. ഇത്രയും റണ്‍സ് പിന്നിടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. വിരാട് കോലി (5430), സുരേഷ് റെയ്‌ന (5368), രോഹിത് ശര്‍മ (5068), ശിഖര്‍ ധവാന്‍ (4648) എന്നിവരാണ് ധോണിക്ക് മുമ്ബ് നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാര്‍. ഡേവിഡ് വാര്‍ണര്‍ (4821), എബി […]

You May Like

Subscribe US Now