രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു

author

ഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു .കോവിഡ് മരണങ്ങളാവട്ടെ മരണസംഖ്യ 1.08 ലക്ഷവും കടന്നു. കഴിഞ്ഞ ദിവസം 82,753 പേര്‍ രോഗമുക്തരായി, 926 പേര്‍ മരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 85.81 ശതമാനമായി ഉയര്‍ന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും ചികിത്സയിലുള്ളവര്‍ 9 ലക്ഷത്തിനു താഴെയാണ്. ചികിത്സയിലുള്ളത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ 12.65 ശതമാനം മാത്രമാണ്.

മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരടെ എണ്ണം 15,17,434 ആയി. ഇന്ന് മാത്രം 308 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 40,040 ആയി. 26,440 പേരാണ് ഇന്ന് രോഗമുക്തരായവരാണ്. ഇതോടെ ആകെ രോഗമുക്തര്‍ 12,55,779 ആയി.

കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം 10,517 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 7,00,786 ആയി വര്‍ധിച്ചു. 102 പേര്‍ മരിച്ചപ്പോള്‍ 8,337 പേര്‍ രോഗമുക്തരായി. ഇതോടെ മരണസംഖ്യ 9,891 ആയി. ഇതുവരെ 5,69,947 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടി.

തമിഴ്‌നാട്ടില്‍ ഇന്ന് 5,242 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതര്‍ 6,51,370 ആയി. 67 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 10,187 ആയി. ഇന്ന് 5,222 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരുടെ എണ്ണം 5,97,033 ആയി ഉയര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'ഈ ചൈനീസ് വൈറസിനെ നമ്മള്‍ തുരത്തുക തന്നെ ചെയ്യും': ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്

വാഷിംഗ്ഡണ്‍: തനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച്‌ അമേരിക്കന്‍ പ്രസിഡന്‍റെ് . കോവിഡ് സ്ഥിരീകരിച്ച ശേഷം പങ്കെടുത്ത ആദ്യ പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് ട്രംപിന്‍റെ നന്ദി പ്രകടനം. തനിക്കിപ്പോള്‍ വളരെ ഭേദമുണ്ടെന്നും വൈറ്റ് ഹൗസ് ബാല്‍ക്കണിയില്‍ നിന്നു നടത്തിയ അഭിസംബോധന ചടങ്ങില്‍ തന്‍റെ അനുയായികളെ അറിയിച്ചു. – നവംബര്‍ മൂന്നിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചൂട് പിടിക്കവെയാണ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് പ്രസിഡന്‍റിന്‍റെ ഇലക്ഷന്‍ […]

You May Like

Subscribe US Now