രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ 10 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന

author

മുംബൈ: രാജ്യത്തെ മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകളില്‍ അടുത്ത ഏഴുമാസത്തിനുളളില്‍ 10 ശതമാനം വര്‍ധനയുണ്ടാകുമെന്ന് സൂചന. ടെലികോം കമ്ബനികളുടെ മൊത്ത വരുമാന കുടിശിക അടച്ചുതീര്‍ക്കാന്‍ പത്ത് വര്‍ഷത്തെ കാലാവധി സുപ്രീംകോടതി നല്‍കിയിരുന്നു. പത്ത് ശതമാനം കുടിശിക വരുന്ന മാര്‍ച്ച്‌ 31 ന് മുന്‍പ് നല്‍കണം.

ഭാരതി എയര്‍ടെല്‍ 2600 കോടിയും വൊഡാഫോണ്‍ ഐഡിയ 5000 കോടിയും അടയ്ക്കണം. ഈ ചെലവ് പരിഹരിക്കുന്നതിന് മാര്‍ച്ചിന് മുന്‍പായി മൊബൈല്‍ കോള്‍, ഡേറ്റ നിരക്കുകള്‍ പത്ത് ശതമാനം കൂട്ടുമെന്നാണ് സൂചന. ഏറ്റവുമൊടുവിലായി കഴിഞ്ഞ ഡിസംബറില്‍ നിരക്കുകള്‍ 40 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

എയര്‍ടെല്‍ 43989 കോടിയും , വൊഡാഫോണ്‍, ഐഡിയ 58254 കോടിയുമാണ് എജിആര്‍ കുടിശിക ഇനത്തില്‍ അടുത്ത 10 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ടത്. ടാറ്റ ടെലി സര്‍വീസസ് 16798 കോടിയും നല്‍കണം. ആകെ 1.19 ലക്ഷം കോടിയാണ് കമ്ബനികളുടെ കുടിശിക.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'സത്യം വിജയിക്കും'; കഫീല്‍ ഖാന്‍ ജയില്‍ മോചിതനായി

ദേശ സുരക്ഷാ നിയമം ചുമത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടവിലിട്ട ഡോ കഫീല്‍ ഖാനെ മോചിപ്പിച്ചു. അലഹബാദ് ഹെെക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച്ച അര്‍ധരാത്രിയാണ് കഫീല്‍ ഖാനെ മോചിപ്പിച്ചത്. കഫീല്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന അലഹബാദ് ഹെെകോടതിയുടെ ഉത്തരവ് വന്നിട്ടും അദ്ദേഹത്തെ മണിക്കൂറുകളോളം തടവില്‍ വെച്ച യു.പി പൊലീസിന്റെ നടപടിക്കെതിരെ കുടുംബം കോടതിയലക്ഷ്യ ഹരജി സമര്‍പ്പിക്കാനിരിക്കെയായിരുന്നു മോചനം. കഫീല്‍ ഖാന്റെ തടവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, അദ്ദേഹത്തിന് മേല്‍ ചുമത്തിയ ദേശ […]

Subscribe US Now