രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ 382 ഡോക്​ടര്‍മാര്‍ മരിച്ചതായി ഐ.എം.എ; കണക്ക്​ ലഭ്യമല്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍

author

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്‌​ 382 ഡോക്​ടര്‍മാര്‍ മരിച്ചതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. 27 വയസുമുതല്‍ 85 വയസായ ഡോക്​ടര്‍മാര്‍ വരെ ഇതില്‍ ഉള്‍പ്പെടു​ം.

കോവിഡിനെക്കുറിച്ച്‌​ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധ​െന്‍റ പ്രസംഗത്തില്‍ കോവിഡ്​ പോരാട്ടത്തിനിടെ ജീവന്‍ നഷ്​ടമായ ഡോക്​ടര്‍മാരെക്കുറിച്ച്‌​ പരാമര്‍ശിക്കാത്തത്​ വിവാദമായി. കേന്ദ്രത്തി​െന്‍റ ​കൈയില്‍ കോവിഡ്​ പോരാട്ടത്തി​നിടെ ജീവന്‍ നഷ്​ടമായ ഡോക്​ടര്‍മാരെക്കുറിച്ച്‌​ കൃത്യമായ വിവരം ലഭ്യമല്ലെന്ന്​ സഹമന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രസര്‍ക്കാറി​െന്‍റ അലംഭാവത്തിനും കൈ​യൊഴിയലിനുമെതിരെ ഇന്ത്യന്‍ മെഡിക്കല്‍ രംഗത്തെത്തി. സര്‍ക്കാറി​െന്‍റ നിരുത്തരവാദിത്തം പകര്‍ച്ചവ്യാധി നിയമം 1897, ദുരന്ത നിവാരണ നിയമം എന്നിവയുടെ ധാര്‍മികത നഷ്​ടപ്പെടുത്തിയതായി ഐ.എം.എ കുറ്റപ്പെടുത്തി.

ആരോഗ്യപ്രവര്‍ത്തകരുടെ സംഭാവനകളെക്കുറിച്ച്‌​ കേന്ദ്രമന്ത്രി പറയു​േമ്ബാഴും ജീവന്‍ നഷ്​ടപ്പെട്ട ആരോഗ്യപ്രവര്‍ത്തകരെക്കുറിച്ച്‌​ പരാമര്‍ശിച്ചില്ല. ഈ വിവരം രാജ്യം അറിയേണ്ടെന്ന്​ തീരുമാനിക്കുന്നത്​ ഭയം സൃഷ്​ടിക്കുന്നു. ഇന്ത്യയെപ്പോലെ ​മറ്റൊരു രാജ്യത്തും ഇത്രയധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ ജീവന്‍ നഷ്​ടമായിട്ടി​ല്ലെന്നും ഐ.എം.എയുടെ പ്രസ്​താവനയില്‍ പറയുന്നു. ആശുപത്രികളും പൊതുജനാ​േരാഗ്യവും സംസ്​ഥാന സര്‍ക്കാറിന്​ കീഴില്‍ വരുന്നതിനാല്‍ കേ​ന്ദ്രത്തിന്​ വിവരം ലഭ്യമല്ലെന്ന കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ പ്രസ്​താവനയും ഐ.എം.എ ചൂണ്ടിക്കാട്ടി.

രണ്ടുദിവസത്തിനുള്ളില്‍ രണ്ടാംതവണയാണ്​ നിര്‍ണായക വിവരങ്ങള്‍ ലഭ്യമല്ലെന്ന സര്‍ക്കാറി​െന്‍റ വാദത്തില്‍ പ്രതിഷേധം ഉയരുന്നത്​. നേരത്തേ ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതി​െന തുടര്‍ന്ന്​ കൂട്ടപലായനത്തിനിടെ മരിച്ച തൊഴിലാളികളെക്കുറിച്ച്‌​ ഒരു വിവരവും ലഭ്യമല്ലെന്ന്​ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയത്​ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ കാലയളവില്‍ ആയിരക്കണക്കിന്​ കുടിയേറ്റ തൊഴ​ിലാളികള്‍ക്ക്​ ജീവന്‍ നഷ്​ടപ്പെ​​ട്ടോ എന്ന ചോദ്യത്തിന്​ അത്തരം വിവരങ്ങള്‍ ലഭ്യമല്ലെന്ന മറുപടി തൊഴില്‍ മന്ത്രാലയം രേഖാമൂലം പാര്‍ലമെന്‍റില്‍ അറിയിക്കുകയായിരുന്നു. ഇത്തരത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക്​ എന്തെങ്കിലും നഷ്​ടപരിഹാരമോ സഹായമോ നല്‍കിയോ എന്ന ചോദ്യത്തിനും സമാന മറുപടിയായിരുന്നു കേന്ദ്രം നല്‍കിയത്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രക്താര്‍ബുദ ചികിത്സയില്‍ അത്യാധുനിക സംവിധാനങ്ങളുമായി മേയ്​ത്ര

കോഴിക്കോട്​: രക്താര്‍ബുദ ചികിത്സാരംഗത്ത്​ അത്യാധുനിക സംവിധാനങ്ങള്‍ മേയ്​ത്ര ഹോസ്​പിറ്റലില്‍ ഒരുക്കിയതായി സി.ഇ.ഒ ഡോ. പി. മോഹനകൃഷ്​ണന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്​ത ഒാ​േങ്കാളജിസ്​റ്റ്​ ഡോ. ര​ാഗേഷ്​ ആര്‍. നായര്‍ ഡയറക്​ടറായി നവീകരിച്ച ഹെമറ്റോളജി, ​െഹമറ്റോഒാ​േങ്കാളജി, അസ്​തി മജ്ജ മാറ്റിവെക്കല്‍ വിഭാഗം എന്നിവയാണ് ​ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്​. മൈലോമ, ലിംഫോമ, ലുക്കീമിയ തുടങ്ങിയ രക്താര്‍ബുദങ്ങള്‍ക്ക്​ ലോകോത്തര ചികിത്സയാണ്​ ഇവിടെ ഒരുക്കിയത്​. കീമോ ഇമ്യൂണോ തെറപ്പി, മറ്റൊരു ദാതാവില്‍നിന്ന്​ മജ്ജ സ്വീകരിച്ച്‌​ രോഗിയില്‍ വെക്കുന്ന രീതിയായ […]

You May Like

Subscribe US Now