രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു

author

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു . കഴിഞ്ഞ ദിവസം 45,230​ ​പേ​ര്‍​ക്ക് രോഗം​ സ്ഥി​രീ​ക​രി​ച്ചു​.​ 1,22,607പേര്‍ മരിച്ചു.രോ​ഗം​ ​ബാ​ധി​ച്ച്‌ ​ചി​കി​ത്സ​യി​ലു​ള്ള​ത് 5,61,908​ ​പേ​രാ​ണ്.​ 75,44,798​ ​പേ​ര്‍​ ​രോ​ഗ​മു​ക്തി​ ​നേ​ടി.

ഡല്‍ഹിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6725പേര്‍ക്ക്. 3,610 പേര്‍ രോഗമുക്തി നേടി. 48 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഡല്‍ഹിയില്‍ കോവിഡ് സ്തിരീകരിച്ചവരുടെ എണ്ണം 4,03,096 ആയി ഉയര്‍ന്നു. ഇവരില്‍3,60,069 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 6652 പേര്‍ മരിച്ചു. 36,375 സജീവകേസുകളാണ് നിലവിലുളളത്.

പശ്ചിമബംഗാളില്‍ 3,981 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 56 പേര്‍ മരിച്ചു. ഇവിടെ ഇതുവരെ 3,85,589 കേസുകളാണ് സ്ഥിരീകരിച്ചത്.3,42,133 രോഗമുക്തി നേടി. 7,013 പേര്‍ മരിച്ചു. 36,443 സജീവകേസുകളാണ് ബംഗാളിലുളളത്.

കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് 19 കേസുകളില്‍ കുറവ് രേഖപ്പെടുത്തിത്തുടങ്ങി. ഇന്ന് 2756 കേസുകളാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 7140 പേര്‍ രോഗമുക്തി നേടി ഇന്ന് ആശുപത്രി വിട്ടു. 26 പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 8,32,396 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 7,80,735 രോഗമുക്തി നേടി. 11,247 പേര്‍ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോകത്ത് ഏറ്റവും കൂടുതല്‍ പഞ്ചസാര ഉപയോഗിക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട് , രാജ്യത്തെ ജനങ്ങള്‍ ഭൂരിഭാഗവും പഞ്ചസാര കഴിക്കാന്‍ ആഗ്രഹിക്കുന്നു !

ഡല്‍ഹി: ലോകത്ത് പഞ്ചസാര ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ജനങ്ങള്‍ ഭൂരിഭാഗവും പഞ്ചസാര കഴിക്കാന്‍ ആഗ്രഹിക്കുന്നു. നിലവിലെ രീതി അനുസരിച്ച്‌ പ്രതി ശീര്‍ഷ ഉപഭോഗം ഉയര്‍ന്നാല്‍ പ്രതിവര്‍ഷം 5.2 ദശലക്ഷം ടണ്‍ ആയി പഞ്ചസാര ഉപഭോഗം ഉയരുമെന്ന് ഭക്ഷ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ സുധാന്‍ഷു പാണ്ഡെ ചൂണ്ടിക്കാട്ടി. മാത്രമല്ല, പഞ്ചസാരയുടെ അമിത ഉപഭോഗം കുറക്കാന്‍ ശ്രമിക്കുമ്ബോള്‍ രാജ്യത്തെ മില്ലുകള്‍ ഉപഭോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പഞ്ചസാര […]

Subscribe US Now