രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 59 ലക്ഷത്തിലെത്തി

author

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷത്തിലെത്തി. രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം കുറയുമ്ബോഴും, മരണസംഖ്യ ആയിരത്തിന് മുകളില്‍ തന്നെ തുടരുകയാണ്. രോഗവ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്ര ,ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകള്‍ കുറയുന്നുണ്ട്. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 82 ശതമാനമാനത്തിലേക്ക് അടുക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 17,794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 416 പേരാണ് സംസ്ഥാനത്ത് മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 13,00,757 ആയി. 9,92,806 പേര്‍ക്ക് രോഗ മുക്തിയുണ്ട്. 2,72,775 ആക്ടീവ് കേസുകള്‍. സംസ്ഥാനത്തെ മൊത്തം മരണം 34,761 ആയി.

ആന്ധ്രാപ്രദേശില്‍ ഇന്നലെയും കോവിഡ് രോഗികളുടെ എണ്ണം ഏഴായിരത്തിന് മുകളിലാണ്. തമിഴ്‌നാട്ടില്‍ അയായിരത്തിന് മുകളിലാണ് രോഗികള്‍. ആന്ധ്രയില്‍ ഇന്നലെ 7,073 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 6,61,458 ആയി. ഇന്നലെ 48 പേരാണ് മരിച്ചത്. ഇതോടെ മൊത്തം മരണ സംഖ്യ 5,606 ആയി. സംസ്ഥാനത്ത് 5,88,169 പേര്‍ക്ക് രോഗ മുക്തി. 67,683 ആക്ടീവ് കേസുകള്‍.

തമിഴ്‌നാട്ടില്‍ ഇന്നലെ 5,679 പേര്‍ക്കാണ് കോവിഡ്. 72 പേരാണ് ഇന്നലെ മരിച്ചത്. സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,69,370. ആക്ടീവ് കേസുകള്‍ 46,386 ആണ്. 5,13,836 പേര്‍ക്ക് രോഗ മുക്തി. മൊത്തം മരണ സംഖ്യ 9,148.

Leave a Reply

Your email address will not be published. Required fields are marked *

Next Post

എം സി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ജ്വല്ലറി തട്ടിക്ക് കേസില്‍ അന്വേഷണ സംഘത്തെ വിപൂലീകരിച്ചു

മഞ്ചേശ്വരം | എംസി കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണ സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ചിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരും ചേര്‍ന്ന സംഘമാകും ഇനി കേസ് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ഐ ജി ഗോപേഷ് അഗര്‍വാള്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ഏറ്റെടുത്ത 13 കേസുകളില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഐപിഎസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സംഘത്തെ വിപുലപ്പെടുത്തിയത്. കാസര്‍ഗോഡ് എസ്പി ഡി ശില്‍പ, […]

You May Like

Subscribe US Now