രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തിമൂന്ന് ലക്ഷം കടന്നു

author

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നാല്‍പ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. പ്രതിദിന വര്‍ധന ഇന്ന് തൊണ്ണൂറായിരത്തിനു അടുത്തെത്തിയേക്കും. മഹാരാഷ്ട്രയില്‍ ഇന്നലെയും രോ​ഗികളുടെ എണ്ണം ഇരുപതിനായിരം കടന്നു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 9,43,772 ആയി ഉയര്‍ന്നു. പുതിയതായി 380 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 27,407 ആയി. 2,43,446 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 6,72,556 പേര്‍ ഇതുവരെ രോഗമുക്തി നേടി.

കര്‍ണാടകയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,866 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 146 പേര്‍ മരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4,12,190 ആയി. മരണ സംഖ്യ 6680 ആയി. 3,08,573 പേര്‍ ഇതുവരെ രോഗ മുക്തി നേടി. 96,918 പേരാണ് ചികിത്സയില്‍ തുടരുന്നത്. അന്ധ്രാപ്രദേശില്‍ 24 മണിക്കൂറിനിടെ 10,601 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 5,17,094 ആയി. ഇന്നലെ 73 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 4,560 ആയി. നിലവില്‍ സംസ്ഥാനത്ത് 96,769 ആക്ടീവ് കേസുകളാണ്. 4,15,765 പേര്‍ രോഗ മുക്തരായി ആശുപത്രി വിട്ടതായും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,684 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ 6,599 പേര്‍ക്ക് രോഗ മുക്തിയുണ്ട്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 4,74,940 ആി. അതില്‍ 4,16,715 പേരും രോഗ മുക്തരായി ആശുപത്രി വിട്ടു. ഇന്നലെ 87 പേര്‍ മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണം 8,012 ആയി. 50,213 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാലത്തായി പീഡന കേസ്: പ്രതിക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

കണ്ണൂര്‍ | പാലത്തായി പീഡനകേസിലെ പ്രതി പദ്മരാജന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇരയുടെ അമ്മ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതിക്ക് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം ഉണ്ടായിട്ടും ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നാണ് വാദം. അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി ജെ […]

You May Like

Subscribe US Now