രാജ്യത്ത് കോവിഡ് ബാധിതര്‍ 65 ലക്ഷം കടന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ 75,829 പുതിയ കേസുകള്‍, 940 മരണം

author

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. ഇന്നലെ മാത്രം 75,829 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ വൈറസ് രോഗബാധിതരുടെ എണ്ണം 65,49,374 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 940 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,01,782 ആയി.

രാജ്യത്ത് നിലവില്‍ 9,37,625 രോഗബാധിതര്‍ ചികില്‍സയിലുണ്ട്. 55,09,967 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ (ഒക്ടോബര്‍ മൂന്ന്) വരെയുള്ള ഐസിഎംആര്‍ കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്ത് 7,89,92,534 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നലെ മാത്രം 11,42,131 സാംപിളുകള്‍ പരിശോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടന്റെ മരണം കൊലപാതകം ; കൂടെ താമസിച്ചിരുന്ന യുവതിക്കും അമ്മാവനും പങ്കുണ്ടെന്ന് കുടുംബം

മുംബൈ : നടന്‍ അക്ഷത് ഉത്കര്‍ഷിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നാരോപിച്ച്‌ താരത്തിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. അക്ഷതിന്റെ കൂടെ താമസിച്ചിരുന്ന ശിഖ രാജ്പുത്, സൊസൈറ്റി സെക്രട്ടറി കിഷോര്‍ ഠാക്കുര്‍, അക്ഷതിന്റെ അമ്മാവന്‍ വിക്രാന്ത് കിഷോര്‍ എന്നിവര്‍ക്ക് മരണത്തില്‍ പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു. മുംബൈ പൊലീസില്‍ വിശ്വാസമില്ലെന്നും ഇവര്‍ പറയുന്നു. മുംബൈയിലെ അന്ധേരിയിലെ വാടക ഫ്‌ലാറ്റില്‍ ആണ് ബീഹാറിലെ മുസാഫര്‍പൂര്‍ സ്വദേശിയായ 26 കാരനായ ടെലിവിഷന്‍ നടന്‍ അക്ഷത് ഉത്കര്‍ഷിനെ […]

You May Like

Subscribe US Now