രാജ്യത്ത് രോഗമുക്തര്‍ 65ലക്ഷത്തിലേക്ക്; കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്, കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം

author

ഡല്‍ഹി: രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 63,371 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഈ സമയത്ത് 895 പേര്‍ രോഗം വന്ന് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 73,70,469 ആയി ഉയര്‍ന്നു. ഇതില്‍ 8,04,528 പേര്‍ ചികിത്സയിലാണ്. 64,53,780 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 1,12,161 ആണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കൊവിഡ് മരണനിരക്ക് കുറവാണ്. പത്തുലക്ഷം പേരില്‍ ശരാശരി 80 ആണ് കൊവിഡ് മരണനിരക്ക്. കേരളത്തില്‍ ഇത് 30 ആണ്. ത്രിപുര, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍, ഹരിയാന, ഗുജറാത്ത് സംസ്ഥാനങ്ങളാണ് മരണനിരക്കില്‍ ആദ്യ പട്ടികയിലുളളത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരള സര്‍ക്കാര്‍ അനുമതി നല്‍കിയില്ല; ബെംഗളൂരു-കേരളം പ്രത്യേക ട്രെയിന്‍ സര്‍വീസ് റദ്ദാക്കി; പ്രതിഷേധവുമായി ബെംഗളൂര്‍ മലയാളികള്‍

ബെംഗളൂരു: നവരാത്രി, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച്‌ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ക്ക് കേരളം അനുമതി നല്‍കാതിരുന്നതോടെ റദ്ദാക്കി. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 30 വരെ യശ്വന്ത്പുര-കണ്ണൂര്‍, കന്യാകുമാരി-ബെംഗളൂരു (ഐലന്‍ഡ് എക്സ്പ്രസ്) ട്രെയിനുകളാണ് റെയില്‍വെ ഇറക്കിയ ആദ്യ പട്ടികയിലുണ്ടായിരുന്നത്. ട്രെയിന്‍ സര്‍വീസിന് കേരള സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നതോടെ അന്തിമ പട്ടികയില്‍ ബെംഗളൂരുവില്‍ നിന്നുള്ള രണ്ടു ട്രെയിനുകളും ഉള്‍പ്പെട്ടിട്ടില്ല. കൊറോണ കാലഘട്ടമായതിനാല്‍ അതാതു സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സര്‍വീസിന് സാധിക്കില്ലെന്നാണ് റെയില്‍വെ ഉദ്യോഗസ്ഥരുടെ […]

You May Like

Subscribe US Now