രാജ്യത്ത് 24 മണിക്കൂറിനിടെ 86,432 കോവിഡ് കേസുകള്‍; രോഗ ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു

author

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയര്‍ന്നു. ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ ദിവസം 1089 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയര്‍ന്നു. 31,07,223 പേര്‍ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 77.15 ശതമാനമാണ് കൊവിഡ് രോഗമുക്തി നിരക്ക്.

നിലവില്‍ 8,46,395 പേരാണ് ചികില്‍സയിലുള്ളത്. കൊവിഡ് രോഗികളില്‍ 0.5 ശതമാനം മാത്രമാണ് വെന്റിലേറ്ററുകളുടെ സഹായത്തോടെ ചികില്‍സയിലുള്ളത്. 3.5 ശതമാനം മാത്രമാണ് ഐ സി യുവില്‍ തുടരുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മയക്കുമരുന്ന് കേസ്: നടി രാഗിണിയെ അറസ്റ്റ് ചെയ്തത് എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം

ബംഗളൂരു: മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് കന്നഡ നടി രാഗിണി ദ്വിവേദിയുടെ അറസ്റ് അന്വേഷണസംഘം രേഖപ്പെടുത്തി.എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.രാവിലെ ആറുമണിക്ക് രാഗിണിയുടെ വീട്ടില്‍ നടന്ന റെയ്ഡിനെത്തുടര്‍ന്ന് അന്വേഷണ സംഘം രാഗിണിയെ കസ്റ്റഡിയിലെടുത്തിരുന്നു. സിസിബി ആസ്ഥാനത്ത് രാവിലെ പതിനൊന്നരയോടെ എത്തിച്ച ഇവരെ എട്ടുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാള്‍ പാര്‍ട്ടികളില്‍ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നു. ഇതില്‍ രാഗിണിയും പങ്കെടുത്തിട്ടുണ്ട്. […]

You May Like

Subscribe US Now