രാജ്യസഭ കിട്ടിയില്ലെങ്കില്‍ മാണി സി. കാപ്പന്‍ യു.ഡി.എഫ് ലേക്ക് : എന്‍.സി.പി. യിലെ ഒരു വിഭാഗവും കാപ്പനൊപ്പം

author

കോട്ടയം ; ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫ് ല്‍ എത്തുന്നതോടെ പാലാസീറ്റിന്റെ കാര്യത്തില്‍ ആശങ്കയിലായ മാണി സി. കാപ്പന്‍ യു.ഡി.എഫ് ലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നതായി സൂചന. മാണി സി.കാപ്പനൊപ്പം എന്‍.സി.പിയിലെ ഒരു പ്രബല വിഭാഗവും യു.ഡി.എഫ് ലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായാണ് വിവരം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ്സിലെ ഒരു പ്രമുഖ നേതാവുമായി കാപ്പന്‍ പ്രാഥമിക ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പാലാ സീറ്റ് മോഹിച്ച കോണ്‍ഗ്രസ്സുകാരോട് ഇപ്പോള്‍ ആ സീറ്റ് സംബന്ധിച്ച ചര്‍ച്ച വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാവ് നല്‍കിയത്. മാസങ്ങള്‍ക്കുശേഷം നടക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ മാണി സി.കാപ്പന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ മത്സരരംഗത്ത് ഉണ്ടാകും എന്നാണ് എന്‍.സി.പിയിലെ അദ്ദേഹത്തിന്റെ അനുകൂലികള്‍ പറയുന്നത്. എല്‍.ഡി.എഫ്‌ലേക്ക് ജോസ് കെ. മാണി വിഭാഗം വരുന്നതിന് എതിരായി നിന്ന സിപിഐ യും ഇപ്പോള്‍ അവരുടെ വരവിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എല്‍.ഡി.എഫ് ല്‍ എത്തിയാലും തങ്ങളുടെ കൈവശം ഇരിക്കുന്ന രാജ്യസഭ സീറ്റ് രാജിവയ്ക്കില്ല എന്ന നിലപാടാണ് ജോസ് കെ. മാണി സ്വീകരിക്കുന്നത്. പാര്‍ട്ടിയുടെ ഈ നിലപാട് ജോഷി അഗസ്റ്റിന്‍ എം.എല്‍.എ പരസ്യമായി പറയുകയും ചെയ്തു. ഇതോടുകൂടിയാണ് മാണി സി.കാപ്പന് രാജ്യസഭ നല്‍കി കേരള കോണ്‍ഗ്രസ്സിന് പാലാ സീറ്റ് നല്‍കാനുള്ള പദ്ധതി പരാജയപ്പെട്ടത്. ജോസ്. കെ. മാണി വിഭാഗത്തിന് പാലാസീറ്റ് നല്‍കി മാണി സി.കാപ്പന് മറ്റൊരു സീറ്റ് നല്‍കാമെന്ന നിര്‍ദ്ദേശമാണ് സിപിഐ(എം) ഇപ്പോള്‍ മുന്നോട്ട് വയ്ക്കുന്നത്. ഇത് മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആകുവാന്‍ കാപ്പന്‍ തയ്യാറെടുക്കുന്നത്. ജോസ് കെ. മാണി വിഭാഗത്തിന്റെ എല്‍.ഡി.എഫ് പ്രവേശനം മുന്നണിയിലെ കക്ഷികളുടെ എല്ലാം സീറ്റിനെ ബാധിച്ചിട്ടുണ്ട്. സിപിഐ(എം) ഏറ്റുമാനൂര്‍, സിപിഐയുടെ കാഞ്ഞിരപ്പള്ളി, എന്‍.സി.പിയുടെ പാല, കുട്ടനാട്, ജനതാദളിന്റെ തിരുവല്ല തുടങ്ങിയ സീറ്റുകളില്‍ എല്ലാം യു.ഡി.എഫ് ല്‍ ആയിരിക്കുമ്പോള്‍ മാണിവിഭാഗം മത്സരിച്ചിരുന്നതാണ്. സീറ്റ് ചര്‍ച്ചയിലേക്ക് കടക്കുമ്പോള്‍ ഇതെല്ലാം പ്രതിസന്ധി ആകുവാന്‍ സാധ്യതയുണ്ട്. എന്‍സിപിക്ക് – എല്‍ഡിഎഫ് പാല സീറ്റ് നിഷേധിച്ചാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മാണി സി.കാപ്പന്‍ ഉണ്ടാകും എന്നുതന്നെയാണ് പുറത്തുവരുന്ന വിവരം.

റിപ്പോര്‍ട്ട് : സുമോദ് കോവിലകം

Leave a Reply

Your email address will not be published. Required fields are marked *

Next Post

You are told by us about No Credit Check Always Loans

You are told by us about No Credit Check Always Loans Although credit checks form the backbone on most loan approval choices, you may still find some loan providers running in Australia which are ready to offer no credit check loans out. These loans, once the title recommends, receive away […]

Subscribe US Now