രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് രാജ്യത്തെ അധ്യാപകര്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദി; ദേശീയ അധ്യാപക ദിനത്തില്‍ ആശംസയുമായി മോദി

author

ന്യൂദല്‍ഹി : ദേശീയ അധ്യാപക ദിനത്തില്‍ രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും നന്ദി അറിയിച്ച്‌ പ്രാധാനമന്ത്രി നരേന്ദ്രമോദി. മനസ്സിനെ രൂപപ്പെടുത്തുന്നതിലും നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും കഠിനാധ്വാനികളായ അധ്യാപകര്‍ നല്‍കിയ സംഭാവനകള്‍ക്ക് നമ്മള്‍ നന്ദിയുള്ളവരാണ്. അധ്യാപക ദിനത്തില്‍, അധ്യാപകരുടെ ശ്രദ്ധേയമായ ശ്രമങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുന്നതായും മോദി ട്വിറ്ററിലൂടെ അറിയിച്ചു

അധ്യാപകരെ വീരന്മാരെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, നല്ല മനസ്സുകളെ രൂപപ്പെടുത്തുന്നതിനും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും അവര്‍ നല്‍കിയ സംഭാവനകളേയും പ്രശംസിച്ചു. മനസ്സുകളെ രൂപപ്പെടുത്തുന്നതിനും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും അധ്യാപകര്‍ ചെയ്യുന്ന കഠിനാധ്വാനത്തോട് നമ്മള്‍ എല്ലായ്പ്പോഴും നന്ദിയുള്ളവരായിരിക്കും. ഇന്ന് അധ്യാപക ദിനത്തില്‍ അവരുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ അധ്യാപകരോട് നന്ദിയറിയിക്കുകയാണ്. ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

കഴിഞ്ഞ തവണത്തെ മന്‍ കി ബാത്തിലെ സ്വാതന്ത്ര്യസമരത്തിന്റെ അറിയപ്പെടാത്ത വശങ്ങളെക്കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കുന്ന അധ്യാപകരെക്കുറിച്ചും ട്വീറ്റിനൊപ്പം ചേര്‍ത്തു. ഡോ. രാധാകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച്‌ കൊണ്ടുള്ള ട്വീറ്റാണ് അമിത് ഷായും പങ്ക് വെച്ചത്. മുന്‍ രാഷ്ട്രപതി ഡോ.എസ്.ര ാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. രാജ്യത്തെ മുഴുവന്‍ അധ്യാപക സഹോദരങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. രാജ്യത്തെ രൂപപ്പെടുത്തുന്നതിമായി ദശലക്ഷക്കണക്കിന് മനസുകളെ നേര്‍വഴിക്ക് നയിക്കുന്നത് അധ്യാപകരാണ്’ എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ 200 സ്റ്റോപ്പുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി റെയില്‍വേ

കൊച്ചി: കേരളത്തിലെ 200 സ്‌റ്റോപ്പുകള്‍ ഉള്‍പ്പെടെ ദക്ഷിണ റെയില്‍വേയിലെ 800 സ്‌റ്റോപ്പുകള്‍ റെയില്‍വേ ടൈംടേബിള്‍ പരിഷ്‌കരിക്കുമ്ബോള്‍ പിന്‍വലിച്ചേക്കും. തീരെ യാത്രക്കാരില്ലാത്ത സ്‌റ്റോപ്പുകള്‍, രാത്രി 12നും പുലര്‍ച്ചെ നാലിനുമിടയില്‍ വരുന്ന സ്‌റ്റോപ്പുകള്‍, പാസഞ്ചറുകള്‍ എക്‌സ്പ്രസുകളായി മാറ്റുമ്ബോള്‍ ഒഴിവാക്കേണ്ടവ എന്നിങ്ങനെ 3 വിഭാഗങ്ങളായി തിരിച്ചാണു സ്‌റ്റോപ്പുകള്‍ വെട്ടുന്നത്. രാജ്യത്താകമാനം 500 ട്രെയിനുകളും 10,000 സ്‌റ്റോപ്പുകളുമാണു റെയില്‍വേ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. രാത്രി 12നും നാലിനും ഇടയിലെ സ്‌റ്റോപ്പുകള്‍ പിന്‍വലിക്കണമെന്ന നിര്‍ദേശം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ […]

Subscribe US Now