രാഹുല്‍ ഗാന്ധി ഒക്ടോബര്‍ 19ന് വയനാട്ടിലെത്തും

author

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ മണ്ഡലം സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പി. വയനാട്ടിലെത്തും. ഒക്ടോബര്‍ 19ന് സന്ദര്‍ശനം ആരംഭിക്കുമെന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിന്‍റെ വിജയത്തിനായി രാഹുല്‍ പ്രചരണത്തിന് എത്തുന്നുണ്ട്. ഇതിനോടൊപ്പമാകും രാഹുലിന്‍റെ വയനാട് സന്ദര്‍ശനം.

മൂന്നു ഘട്ടങ്ങളായി നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് പര്യടനം നടത്തുമെന്ന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം നേരത്തെ അറിയിച്ചിരുന്നു. സന്ദര്‍ശനത്തിന്‍റെ തീയതി, വേദി എന്നിവയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇസിജിയില്‍ വ്യതിയാനം; എം ശിവശങ്കറിന് ഇന്ന് ആന്‍ജിയോഗ്രാം നടത്തും

തി​രു​വ​ന​ന്ത​പു​രം: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ എം. ​ശി​വ​ശ​ങ്ക​ര്‍ ഐ​സി​യു​വി​ല്‍ തു​ട​രും. ശി​വ​ശ​ങ്ക​റി​ന്‍റെ ര​ക്ത​സ​മ്മ​ര്‍​ദ്ദം കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ഇ​സി​ജി​യി​ല്‍ നേ​രി​യ വ്യ​ത്യാ​സ​മു​ണ്ട്. ശിവശങ്കറിന് ഇന്ന് ആന്‍ജിയോഗ്രാം നടത്തും. ശിവശങ്കറിന്‍റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചത്. ഇസിജിയില്‍ വ്യത്യാസമുള്ളതു കൊണ്ടാണ് ആന്‍ജിയോ ഗ്രാം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതിനു ശേഷം ഡോക്ടര്‍മാര്‍ ശിവശങ്കറിന്‍റെ ആരോഗ്യ നിലയെക്കുറിച്ച്‌ നല്‍കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാകും കസ്റ്റംസ് […]

Subscribe US Now