രോഗവ്യാപനം കേരളത്തിന്റെ നില അതീവ ഗുരുതരം; പരിശോധനകളില്‍ കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തില്‍ ദേശീയ ശരാശരിയെയും മറികടന്ന് കേരളം

author

പരിശോധനകളില്‍ കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തില്‍ ദേശീയ ശരാശരിയെയും മറികടന്ന് കേരളം. രോഗവ്യാപന തോതില്‍ കേരളത്തിന്റെ നില അതീവ ഗുരുതരമെന്ന് കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകള്‍ തെളിയിക്കുന്നു.

ദശ ലക്ഷം പേരിലെ കോവിഡ് ബാധയില്‍ കേരളം രാജ്യത്ത് ആറാം സ്ഥാനത്ത് എത്തി. ജൂണ്‍ 1 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 7.4 ആയിരുന്നു. കേരളത്തില്‍ ഇത് 1.6 ശതമാനവും. ജൂലൈ 25 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ദേശീയ ശരാശരി 11ലേക്ക് ഉയര്‍ന്നപ്പോള്‍ കേരളത്തില്‍ 5.6ശതമാനമായി.

ലക്ഷ്മിയെ രക്ഷിക്കാന്‍ ഉന്നതതല ശ്രമം: റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിരിയല്‍ നടി ലക്ഷ്മിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍

സെപ്റ്റംബര്‍ 19 വരെയുള്ള കണക്ക് പ്രകാരം രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 8.7. കേരളത്തില്‍ ദേശീയ ശരാശരി മറികടന്ന് 9.1 ശതമാനം. സെപ്റ്റംബര്‍ ആദ്യവാരത്തില്‍ തന്നെ ദേശീയ ശരാശരിയേക്കാള്‍ കേരളം മുന്നില്‍ എത്തി. നാലര മാസം കൊണ്ട് കൊണ്ട് അഞ്ചര ഇരട്ടിയോളമുള്ള വര്‍ധന.

നിലവില്‍ പോസിറ്റിവിറ്റി നിരക്കില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം. കഴിഞ്ഞ 3 ദിവസവും 11% ന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ദശലക്ഷം പേരിലെ രോഗബാധയിലും കേരളം ഇപ്പോള്‍ ഏറെ മുന്നിലാണ്.

ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 5വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെ ഒരോ പത്തു ലക്ഷം പേരിലും 56 പുതിയ രോഗികളാണ് ഉണ്ടായിരുന്നത്. അന്ന് പതിനൊന്നാം സ്ഥാനത്തായിരുന്നു കേരളം. സെപ്റ്റംബര്‍ 5 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ ഓരോ പത്തു ലക്ഷത്തിലും 87 പുതിയ രോഗികള്‍ എന്ന നിലയിലായി.
12 മുതല്‍ 19 വരെയുള്ള ആഴ്ചയില്‍ ഇത് 111ലേക്ക് ഉയര്‍ന്നു. നിലവില്‍ കേരളം ആറാമത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ന്നി​ട്ടു​ണ്ടാ​വാം,ന്‍റെ അ​​​റി​​​വോ പ​​​ങ്കോ അ​​​തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല;മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍

കൊ​​​ച്ചി :​ ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജു​​​വ​​​ഴി യു​​​എ​​​ഇ​​​യി​​​ല്‍​നി​​​ന്നു സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് ന​​​ട​​​ന്നി​​​ട്ടു​​​ണ്ടാ​​​വാ​​​മെ​​​ന്ന് ഉ​​ന്ന​​തവി​​ദ്യാ​​ഭ്യാ​​സമ​​ന്ത്രി കെ​.​​ടി. ജ​​​ലീ​​​ല്‍ . ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു പ​​​റ​​​യാ​​​ന്‍ താന്‍ ആ​​​ള​​​ല്ല. തന്‍റെ അ​​​റി​​​വോ പ​​​ങ്കോ അ​​​തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും ജ​​​ലീ​​​ല്‍ പറയുന്നു . ഒ​​​രു സ്വ​​​കാ​​​ര്യ ചാ​​​ന​​​ലി​​​നു ന​​​ല്‍​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇങ്ങനെ പ്രതികരിച്ചത് . ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സ​മ​രം; 3000 പേ​ര്‍​ക്കെ​തി​രേ. മ​​​ത​​​ഗ്ര​​​ന്ഥ​​​ത്തി​​​ന്‍റെ കോ​​​പ്പി​​​ക​​​ള്‍ താ​​​ന്‍ ഏ​​​റ്റു​​​വാ​​​ങ്ങി​​​യി​​​ട്ടി​​​ല്ല . പ​​​ള്ളി​​​ക​​​ളി​​​ലും മ​​റ്റും മ​​​ത​​​ഗ്ര​​​ന്ഥം വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ ക​​​ഴി​​​യു​​​മോ എ​​​ന്നു ചോ​​​ദി​​​ച്ച​​​പ്പോ​​​ള്‍ ക​​ഴി​​യു​​മെ​​ന്നു […]

You May Like

Subscribe US Now