റിപബ്ലിക്​ ടി.വി നിക്ഷേപകര്‍ക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ച്‌​ മുംബൈ പൊലീസ്​

author

മുംബൈ: ടി.ആര്‍.പി തട്ടിപ്പ്​ കേസില്‍ റിപബ്ലിക്​ ടി.വി നി​ക്ഷേപകര്‍ക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ച്‌​ മുംബൈ പൊലീസ്​. നിക്ഷേപകരോട്​ ചോദ്യം ചെയ്യലിന്​​ ഹാജരാവാന്‍ ആവശ്യപ്പെട്ട്​ ക്രൈംബ്രാഞ്ച്​ നോട്ടീസ്​ നല്‍കി.

ആര്‍.പി.ജി പവര്‍ ട്രേഡിങ്​ ലിമിറ്റഡ്​, ആനന്ദ്​ ഉദയോഗ്​ ലിമിറ്റത്​. പൂര്‍വാഞ്ചല്‍ ലീസിങ്​ ലിമിറ്റഡ്​, പാന്‍ കാപ്പിറ്റല്‍ ഇന്‍വസ്​റ്റ്​മെന്‍റ്​, ഡൈനാമിക്​ ​സ്​റ്റോറേജ്​ ആന്‍ഡ്​ റിട്രിവല്‍ സിസ്​റ്റം തുടങ്ങിയ കമ്ബനിക​ളെയാണ്​ അന്വേഷണത്തി​െന്‍റ പരിധിയില്‍ ഉള്‍പ്പെടുത്തിയത്​. ഇവരോട്​ വെള്ളിയാഴ്​ച ചോദ്യം ചെയ്യലിന്​ ​ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്​.

റിപബ്ലിക്​ ടി.വിക്ക്​ ഒറ്റത്തവണയായി 32 ലക്ഷം നല്‍കിയ ഹസ്​ന റിസേര്‍ച്ച്‌​ ഗ്രൂപ്പും അന്വേഷണപരിയിലാണ്​. ബാര്‍ക്​ മീറ്ററുകള്‍ സ്ഥാപിക്കുന്നതിന്​ കരാറെടുത്ത കമ്ബനികളിലൊന്നാണ്​ ഹസ്​ന റിസേര്‍ച്ച്‌​. ഇവരും റിപബ്ലിക്​ ടി.വിയും തമ്മിലുള്ള ഇടപാടിനെ സംശയദൃഷ്​ടിയോടെയാണ്​ അന്വേഷണം സംഘം കാണുന്നത്​.

റിപബ്ലിക്​ ടി.വി സി.എഫ്​.ഒയോ ചോദ്യം ചെയ്​തതില്‍ നിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ മനിസിലാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്​ സൂചന. ടി.ആര്‍.പി തട്ടിപ്പിലൂടെ പരസ്യമേഖലക്ക്​ കോടികളുടെ നഷ്​ടമുണ്ടായെന്നാണ്​ മുംബൈ പൊലീസ്​ നല്‍കുന്ന സൂചനകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'വാളയാര്‍ കേസില്‍ ആരുടെ വീഴ്ച എന്ന് കൃത്യമായി പറയണം'; മുഖ്യമന്ത്രിക്കെതിരെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍

വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച്‌ വാളയാര്‍ കേസിലെ മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍. വെറും 3 മാസം കൊണ്ട് ആഭ്യന്തര വകുപ്പാണ് തന്നെ മാറ്റി ലത ജയരാജിനെ നിയമിച്ചത്. പ്രതിക്കായി ഹാജറായ സിഡബ്ല്യുസി ചെയര്‍മാനെതിരെ നിലപാട് സ്വീകരിച്ചതിനാണ് തന്നെ മാറ്റിയതെന്നും ജലജ മാധവന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സത്യ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിക്കുന്നതിനാലാണ് ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നിരിക്കുന്നതെന്ന് ജലജ മാധവന്‍ പറയുന്നു.എല്‍ഡിഎഫ് ഭരണത്തില്‍ വന്നപ്പോള്‍ പാലക്കാട് […]

You May Like

Subscribe US Now