റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോവിക്കിന്റെയും ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന് ; പരാതി റദ്ദാക്കണമെന്ന് സുശാന്തിന്റെ സഹോദരിമാര്‍

author

മുംബൈ : ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടി റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോവിക്കിന്റെയും ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. കേസില്‍ വാദം കേള്‍ക്കല്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. സെപ്റ്റംബര്‍ നാലിന് അറസ്റ്റിലായ ഷോവിക് നവിമുംബൈ തലോജ ജയിലിലും, എട്ടിന് അറസ്റ്റിലായ റിയ ബൈക്കുള ജയിലിലുമാണ്.

സുശാന്തിന്റെ മരണം കൊലപാതകമല്ലെന്ന് എയിംസ് ഫൊറന്‍സിക് സംഘവും, ലഹരിക്കേസും നടന്റെ മരണവും തമ്മില്‍ വലിയ ബന്ധമില്ലെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് റിയയുടെ കുടുംബം. ലഹരിമരുന്ന് കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 20 വരെ നീട്ടിയിരുന്നു.

അതിനിടെ, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നിനുള്ള കുറിപ്പടി തയാറാക്കല്‍ എന്നീ കുറ്റങ്ങളാരോപിച്ച്‌ തങ്ങള്‍ക്കെതിരെ റിയ നല്‍കിയ പരാതി റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ച്‌ സുശാന്ത് സിങ്ങിന്റെ സഹോദരിമാര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ കോടതി 13ന് പരിഗണിക്കും.

സുശാന്ത് മുംബൈയിലായിരിക്കെ, ഡല്‍ഹിയിലുള്ള സഹോദരി പ്രിയങ്ക റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തന്റെ സുഹൃത്തായ ഡോക്ടര്‍ മുഖേന മരുന്നിന്റെ കുറിപ്പു നല്‍കിയതിനെതിരെയാണ് റിയ ബാന്ദ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നത്. രോഗിയെ കാണാതെ മനോരോഗ ചികിത്സയ്ക്കു കുറിപ്പു നല്‍കിയെന്നും, വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ് അതെന്നുമാണ് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ | ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റ്് മുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഒളിച്ചിരിക്കുന്ന കൂടുതല്‍ ഭികരര്‍ക്കായി പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സുഗാന്‍ ഗ്രാമത്തില്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചത്. ഭീകരരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ വഴങ്ങാതെ സൈന്യത്തിനെതിരെ വെടിയുതിര്‍ത്തു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് രണ്ട് പേര്‍ കൊപ്പെട്ടത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.

You May Like

Subscribe US Now