റിയ ചക്രബര്‍ത്തിയ്ക്ക് ജാമ്യമില്ല; പതിനാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

author

ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സെപ്തംബര്‍ 22വരെയാണ് റിമാന്‍ഡ് ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് റിയയെ കോടതിയില്‍ ഹാജരാക്കിയത്. സുശാന്ത് സിംഗിന് ലഹരിമരുന്ന് വാങ്ങി നല്‍കിയെന്ന് റിയ സമ്മതിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ അന്വേഷണസംഘം പറയുന്നത്. റിയ കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.

ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിയ ചക്രബര്‍ത്തിയുടെ അറസ്റ്റെന്ന് നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ അറിയിച്ചിരുന്നു.ലഹരിക്കടത്ത് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷ്വയ്ക് ചക്രബര്‍ത്തിയേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പത്ത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കൊടുവിലാണ് ഷ്വയ്കിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചവറയിലെ സി.പി.എം. സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നു

ചവറയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടും എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി ചര്‍ച്ച എവിടെയും എത്തിയിട്ടില്ല. പാര്‍ട്ടി സ്ഥാനാര്‍ഥി വേണമെന്ന നിലപാടില്‍ നിന്നും പ്രദേശിക നേതൃത്വം പിന്നോട്ടില്ല. അതേ സമയം വിജയ സാധ്യത മാത്രമാണ് സി.പി.എം. സ്റ്റേറ്റ് സെന്‍റര്‍ വിലയിരുത്തുന്നത്. വിജയ സാധ്യത മാത്രം പരിഗണിച്ച്‌ പുറത്ത് നിന്നോരു സ്ഥാനാര്‍ഥിയെ ഇറക്കിയാല്‍ കാല്‍ വാരപ്പെടുമോ എന്നോരു സംശയവും നേതൃത്വത്തിനുണ്ട്. അതു കൊണ്ട് സസൂക്ഷ്മം വിലയിരുത്തിയ ശേഷം മാത്രമെ സംസ്ഥാന നേതൃത്വം ചവറയുടെ കാര്യത്തില്‍ തീരുമാനമെടുക്കു. […]

You May Like

Subscribe US Now