റിയ ച​ക്രവര്‍ത്തി മയക്കുമരുന്ന്​ വാങ്ങുകയും വില്‍ക്കുകയും ചെയ്​തുവെന്ന്​ നാര്‍ക്കോടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോ

author

മുംബൈ: ബോളിവുഡ്​ നടന്‍ സുശാന്ത്​ സിങ്​ രജപുത്തി​െന്‍റ മരണത്തില്‍ മയക്കുമരുന്ന്​ മാഫിയയു​ടെ ബന്ധത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിക്കെതിരായ കൂടുതല്‍ തെളിവുകള്‍ പുറത്ത്​. റിയ മയക്കുമരുന്ന്​ വാങ്ങുകയും വില്‍ക്കുകയും ചെയ്​തുവെന്നാണ്​ നാര്‍ക്കോടിക്​സ്​ കണ്‍ട്രോള്‍ ബ്യൂറോയുടെ കണ്ടെത്തല്‍.

റിയ ചക്രവര്‍ത്തിയുടെ മുംബൈയിലെ വീട്ടില്‍ ഏജന്‍സി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന്​ റിയ ചക്രവര്‍ത്തിയു​ടെ സഹോദന്‍ സൗവിക്​ ചക്രവര്‍​ത്തിയേയും സുശാന്തി​െന്‍റ ഹൗസ്​ മാനേജര്‍ സാമുവല്‍ മിറാണ്ടയേയും മണിക്കൂറുകള്‍ ചോദ്യം ചെയ്യുകയും രാത്രിയോടെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തിരിന്നു.

റിയ ചക്രവര്‍ത്തിയുടെ വാട്​സ്​ ആപ്​ ചാറ്റുകള്‍ പരിശോധിച്ചതില്‍ നിന്നാണ്​ അന്വേഷണ ഏജന്‍സിക്ക്​ അവര്‍ മയക്കുമരുന്ന്​ വാങ്ങിയതി​േന്‍റയും കൈവശം വെച്ചതി​േന്‍റയും വിറ്റതി​േന്‍റയും കൂടുതല്‍ തെളിവുകള്‍ ലഭിച്ചതെന്നാണ്​ സൂചന. ഞായറാഴ്​ച റിയയെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്നാണ്​ റിപ്പോര്‍ട്ട്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിയുടെ കമ്ബനികളുടെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് പരാതി

ഡല്‍ഹി: ബംഗലൂരുവിലെ ബിനീഷ് കോടിയേരിയുടെ കമ്ബനികളിലെ സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യസെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും പരാതി. സുപ്രീംകോടതി അഭിഭാഷകന്‍ കോശി ജേക്കബ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തില്‍ ബംഗലൂരുവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറെക്സ് ട്രേഡിങ് എന്നീ രണ്ടു കമ്ബനികള്‍ക്കെതിരെയാണ് പരാതി. രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് ഈ കമ്ബനികളുടെ അംഗീകാരം റദ്ദായിരുന്നു. ഈ […]

You May Like

Subscribe US Now