റേഷന്‍ കടകളുമായി ബന്ധപ്പെട്ട് തര്‍ക്കം; യുപിയില്‍ ബിജെപി പ്രാദേശിക നേതാവ് യുവാവിനെ വെടിവച്ച്‌ കൊലപ്പെടുത്തി

author

വാരണാസി: ഉത്തര്‍പ്രദേശില്‍ പ്രാദേശിക ബിജെപി നേതാവ് യുവാവിനെ വെടിവച്ച്‌ കൊലപ്പെടുത്തി. ഗ്രാമത്തിലെ റേഷന്‍ കടകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്. വാരണാസിയിലെ ധുര്‍ജാന്‍പൂരിലാണ് സംഭവം.

സംഭവത്തില്‍ പോലീസ് ഒരാളെ അറസ്റ്റ് ചെയ്യുകയും 20 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ജയ്പ്രകാശ് പാല്‍ എന്ന വ്യക്തിയെയാണ് ബിജെപി പ്രാദേശിക നേതാവ് ധീരേന്ദ്ര പ്രതാപ് സിംഗ് വെടിവച്ച്‌ കൊലപ്പെടുത്തിയത്. ജയ്പ്രകാശിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തല്‍; തീരുമാനം ഉടനെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നത് സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹപ്രായത്തെക്കുറിച്ച്‌ പഠിക്കാനായി ചുമതലപ്പെടുത്തിയ കമ്മറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമായിരിക്കും നടപടിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനര്‍നിശ്ചയിക്കുന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഒരുപാട് പെണ്‍കുട്ടികള്‍ ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് ഇനിയും തീരുമാനമാകാത്തതെന്ന് ചോദിച്ച്‌ എനിക്ക് കത്തെഴുതിയിട്ടുണ്ട്. റിപ്പോര്‍ട്ട് വന്നയുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും’- അദ്ദേഹം പറഞ്ഞു. ഭക്ഷ്യ-കാര്‍ഷിക ഓര്‍ഗനൈസേഷനുമായുള്ള ഇന്ത്യയുടെ ദീര്‍ഘകാല ബന്ധത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ 75 രൂപയുടെ […]

You May Like

Subscribe US Now