ലക്ഷ്മി പ്രമോദിനെ രക്ഷിച്ചെടുക്കാന്‍ ഉന്നതതല ശ്രമം, ഹാരിസിന്റെയും ലക്ഷ്മിയുടെയും വീടുകളില്‍ പരിശോധന നടത്താന്‍ തീരുമാനം

author

കൊല്ലം: റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയയായ സിരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ഉന്നതതല ശ്രമം നടക്കുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍. റംസി മരിച്ച്‌ ആഴ്ചകള്‍ പിന്നിട്ടിട്ടും കേസന്വേഷണം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. പുതിയ സംഘം അന്വേഷണം തുടങ്ങിയെങ്കിലും ആരോപണ വിധേയയായ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്നാണ് ആരോപണം.

ഇതിനിടെ മുന്‍കൂര്‍ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് നീക്കം തുടങ്ങിയിട്ടുണ്ട്. വഞ്ചനാകുറ്റം ഉല്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി ഉടന്‍ സീരിയല്‍ താരത്തെ അറസ്റ്റ് ചെയ്യണമെന്നാണ് ജസ്റ്റിസ് ഫോര്‍ റംസി എന്ന ആക്ഷന്‍ കൗണ്‍സിലിന്‍റെ ആവശ്യം.

പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രം ഉള്‍പ്പടെ നടത്തുന്നതില്‍ ലക്ഷ്മി പ്രമോദ് ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ വീട്ടുകാരും നേരത്തെ പരാതി പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലക്ഷ്മി പ്രമോദിനേയും വരന്‍ ഹാരീസ് മുഹമ്മദിന്‍റെ അമ്മയെയും കൊട്ടിയം പൊലീസ് ചോദ്യം ചെയ്യത് വിട്ടയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രോഗവ്യാപനം കേരളത്തിന്റെ നില അതീവ ഗുരുതരം; പരിശോധനകളില്‍ കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തില്‍ ദേശീയ ശരാശരിയെയും മറികടന്ന് കേരളം

പരിശോധനകളില്‍ കണ്ടെത്തുന്ന രോഗികളുടെ എണ്ണത്തില്‍ ദേശീയ ശരാശരിയെയും മറികടന്ന് കേരളം. രോഗവ്യാപന തോതില്‍ കേരളത്തിന്റെ നില അതീവ ഗുരുതരമെന്ന് കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകള്‍ തെളിയിക്കുന്നു. ദശ ലക്ഷം പേരിലെ കോവിഡ് ബാധയില്‍ കേരളം രാജ്യത്ത് ആറാം സ്ഥാനത്ത് എത്തി. ജൂണ്‍ 1 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ പോസിറ്റിവിറ്റി ശതമാനം 7.4 ആയിരുന്നു. കേരളത്തില്‍ ഇത് 1.6 ശതമാനവും. ജൂലൈ 25 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ ദേശീയ […]

Subscribe US Now