ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്നും ചോദ്യം ചെയ്യും

author

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്നും ചോദ്യം ചെയ്യും. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. കേരളത്തില്‍ നടത്തിയ റെയ്ഡില്‍ ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന നിലപാടിലാണ് ഇ.ഡി.

ബിനീഷ് നേരിട്ട് നിയന്ത്രിച്ച അഞ്ച് കമ്ബനികളെകുറിച്ചും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ചയാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുക. ബിനീഷ് സമര്‍പ്പിച്ച ജാമ്യാപേക്ഷയും ബുധനാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരും. അതിനിടെ ബിനീഷിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയും കോടതിയെ സമീപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരുവനന്തപുരം കോര്‍പ്പറേഷന്‍; യുഡിഎഫ് 35 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ ഭരണസമിതി തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ 35 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ യുഡിഎഫ്. ഇന്നലെ രാത്രിയാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 60 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ധാരണയായിട്ടുണ്ടെന്നു ഡി.സി.സി പ്രസിഡന്‍റ് അറിയിച്ചു. 35 സ്ഥാനാര്‍ഥികളില്‍ കോണ്‍ഗ്രസിന്റെ 33 സ്ഥാനാര്‍ഥികളെയും, സിഎംപിയുടെ രണ്ട് സ്ഥാനാര്‍ഥികളെയുമാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സിപിഎം, ബിജെപി സ്ഥാനാര്‍ഥികള്‍ പ്രചാരണം ആരംഭിച്ചതോടെ യുഡിഎഫ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചവരും ആദ്യഘട്ട പ്രചാരണത്തിന് തുടക്കം കുറിച്ചു. തുടര്‍ന്നാണ് മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 35 […]

You May Like

Subscribe US Now