ലഹരിക്കടത്ത്‌: നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ അറസ്റ്റില്‍

author

മുംബൈ: ലഹരിക്കടത്ത് കേസില് നടി റിയ ചക്രബര്ത്തിയുടെ സഹോദരന്‍ അറസ്റ്റില്. നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയാണ് റിയയുടെ സഹോദരന് ഷൗവികിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയും അറസ്റ്റിലായിട്ടുണ്ട്. ഇരുവരെയും പത്ത് മണിക്കൂറോളം ചോദ്യം ചെയ്തതിനൊടുവിലാണ് അറസ്റ്റ്.

ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ച രാവിലെ ഇരുവരുടെയും വീടുകള്‍ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു.

നേരത്തെ ഷോവിക്ക് ചക്രവര്ത്തിയുടെയും സാമുവല് മിറാണ്ടയുടെയും വീടുകളില് നാര്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ റെയ്ഡ് നടത്തിയിരുന്നു. ഷോവിക്കിന് എന്സിബി മുംബൈയില് അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന് സയിദ് വിലത്രയ്ക്ക് ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതിന് സുശാന്തിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് കണ്ടെത്തുകയായിരുന്നു റെയ്ഡിന്റെ ലക്ഷ്യം.

അതേസമയം ബംഗളൂരു മയക്കുമരുന്ന് കേസില് കന്നഡ നടി രാഗിണി ദ്വിവേദിയെ വെള്ളിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആരാധകര്‍ക്ക് ആശ്വാസം ; മെസ്സി ബാഴ്‌സയില്‍ തുടരും

ക്യാംപ് നൗ: ബാഴ്‌സലോണയും ലയണല്‍ മെസ്സിയും തമ്മിലുള്ള തര്‍ക്കത്തിന് പര്യവസാനം. മെസ്സി ബാഴ്‌സലോണയില്‍ തന്നെ തുടരുമെന്ന് അറിയച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. തന്നെ ഞാനാക്കിയെ ക്ലബ്ബിനെ കോടതിയില്‍ കയറ്റാന്‍ ആഗ്രഹമില്ലെന്ന് മെസ്സി വ്യക്തമാക്കി. മൂന്ന് ദിവസമായി മെസ്സിയുടെ പിതാവും ബാഴ്‌സലോണ എഫ് സിയും തുടരുന്ന ചര്‍ച്ചയ്ക്കാണ് ഇതോടെ അവസാനമായത്. ക്ലബ്ബില്‍ തുടരുന്ന കാര്യം മെസ്സിയാണ് അറിയിച്ചത്. ഇന്ന് ഔദ്ദ്യോഗികമായി വാര്‍ത്ത മാധ്യമങ്ങളെ അറിയിക്കുമെന്നും മെസ്സി പറഞ്ഞു. തനിക്ക് ക്ലബ്ബ് വിടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്ന […]

You May Like

Subscribe US Now