ലാവലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത്​ രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് സി.ബി.ഐ

author

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ട്​ സി.ബി.ഐ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പടെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നത് താല്‍ക്കാലികമായി മാറ്റിവെക്കണമെന്നാണ്​ ആവശ്യം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനാണ്​ കൂടുതല്‍ സമയം തേടിയത്​. കേസ്​ വെള്ളിയാഴ്​ച പരിഗണിക്കാനിരി​ക്കെയാണ്​ സി.ബി.ഐയുടെ നീക്കം.

കേസിന്‍െറ വസ്തുതകള്‍ അടങ്ങിയ സമഗ്രമായ നോട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് ജസ്​റ്റിസ്​ യു.യു ലളിത്​ നേരത്തെ നിര്‍ദേശിച്ചിരുന്നു. രണ്ട് കോടതികള്‍ വെറുതെ വിട്ട കേസായതിനാല്‍, ഇനി കേസില്‍ വാദം കേള്‍ക്കുമ്ബോള്‍ ശക്തമായ വാദങ്ങളും തെളിവുമായി വരണമെന്നും സി.ബി.ഐയോട് കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിവെക്കണമെന്നും കൂടുതല്‍ സമയം നല്‍കണമെന്നും സി.ബി.ഐ ആവശ്യപ്പെട്ടിരുന്നത്.

2017ലാണ് പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈകോടതി കുറ്റവിമുക്തരാക്കിയത്. വിചാരണ ​േ​കാടതിയും ഇവരെ പ്രതിപട്ടികയില്‍ നിന്ന്​ ഒഴിവാക്കിയിരുന്നു. ഇതിനെതിരെയുള്ള ഹരജികളാണ്​ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോസ് കെ. മാണി വിഭാഗത്തിന് മന്ത്രിസ്ഥാനം കൊടുക്കാന്‍ നീക്കവുമായി സിപിഎം: മന്ത്രിസ്ഥാനം കിട്ടിയാല്‍ ജോസ് കെ മാണിക്ക് മധ്യ തിരുവിതാംകൂറില്‍ ശക്തി കൂടുമെന്ന് പാര്‍ട്ടി നിഗമനം : ജയരാജനോ റോഷിക്കോ മന്ത്രി പദവി കിട്ടിയേക്കും

തിരുവനന്തപുരം : എല്‍.ഡി.എഫ്മായി യോജിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ച ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ ഉള്ള കേരള കോണ്‍ഗ്രസ്സ് (എം) നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുവാനുള്ള നീക്കം സിപിഐ (എം) ല്‍ ശക്തമായി. രണ്ട് എം.പി മാരും രണ്ട് എം.എല്‍.എ മാരുമുള്ള ഈ വിഭാഗത്തിന് മന്ത്രി പദവി കൂടി നല്‍കിയാല്‍ മധ്യ തിരുവിതാംകൂറിലെ വലിയ ശക്തിയായി മാണി വിഭാഗത്തിന് മാറാന്‍ കഴിയും എന്ന വിലയിരുത്തലാണ് സിപിഐ(എം) നുള്ളത്. എല്‍.ഡി.എഫ് പ്രവേശനത്തോടെ അസംതൃപ്തരായ അണികളെ […]

You May Like

Subscribe US Now