ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍

author

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പിണറായി വിജയനെ കുറ്റവിമുക്‌തനാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിക്കുക. ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസ് വിനീത് സരണ്‍ ആണ് ബഞ്ചിലെ മറ്റൊരു അംഗം. നേരത്തെ ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്. ഓഗസ്റ്റ് 27 നാണ് ലാവലിന്‍ കേസിന്റെ ബഞ്ച് മാറ്റിയത്. പിണറായി ഉള്‍പ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു

2017 ഓഗസ്റ്റിലാണ് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചത്. പിണറായിക്ക് പുറമേ മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതും സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് കൊണ്ടാണ് സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്ബനിയായ എസ്‌എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്‍ ലാവ്‌ലിന്‍ കമ്ബനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുണ്യ ഭൂമിയായ റിഷികേശിലെ പാലത്തില്‍ അര്‍ദ്ധനഗ്നയായി ഫോട്ടോ പോസ് ചെയ്ത ഫ്രഞ്ച് വനിത അറസ്റ്റില്‍

ഡെറാഡൂണ്‍: ഹൈന്ദവരുടെ പുണ്യഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന റിഷികേശില്‍ അര്‍ദ്ധ നഗ്നയായി ചിത്രങ്ങള്‍ക്ക് പോസ് ചെയ്ത ഫ്രഞ്ച് വനിത അറസ്റ്റില്‍. മേരി ഹെലന്‍ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. പാലത്തിന് മുകളില്‍ അര്‍ദ്ധനഗ്നയായി നില്‍ക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെടലുണ്ടായത്. സംഭവം കേസും വിവാദവും ഉയര്‍ത്തിയ സാഹചര്യത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മേരി രംഗത്തെത്തിയിട്ടുണ്ട്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ഗംഗാനദിക്ക് കുറുകെയുള്ള പ്രശസ്തമായ ലക്ഷ്മണ്‍ ജൂല പാലത്തില്‍ വച്ചായിരുന്നു ഇവരുടെ […]

You May Like

Subscribe US Now