ലാവ്‌ലിന്‍ കേസ് ഇന്നു സുപ്രീം കോടതി പരിഗണിക്കും

author

ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ആ​രോ​പ​ണ​മു​ള്ള ലാ​വ്‌​ലി​ന്‍ കേ​സ് സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ​ല​ത​വ​ണ അ​വ​ധി​ക്കു വ​യ്ക്കു​ക​യും ബെ​ഞ്ച് മാ​റു​ക​യും ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് കേ​സ് ഇ​ന്നു വീ​ണ്ടും ജ​സ്റ്റീ​സ് ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കെ​ത്തു​ന്ന​ത്.

കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്ത് സി ബി ഐയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളുമാണ് കോടതിയുടെ പരിഗണനയില്‍ ഉള്ളത്.

അതേസമയം, ഇപ്പോള്‍ സുപ്രിംകോടതി പൂര്‍ണമായി പ്രവര്‍ത്തനസജ്ജമല്ലെന്നും ഓണ്‍ലൈന്‍ ആയാണ് കോടതി കേസ് കേള്‍ക്കുന്നതെന്നും അതിനാല്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായശേഷം മാത്രം കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഒരു പ്രതിയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യവും കോടതി പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *

Next Post

കരിപ്പൂരില്‍ മാസ്‌കിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

മലപ്പുറം: (www.kasargodvartha.com 30.09.2020) കരിപ്പൂരില്‍ മാസ്‌കിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. യുഎഇയില്‍ നിന്നും വിമാനമിറങ്ങിയ കര്‍ണാടകയിലെ ഭട്കല്‍ സ്വദേശി അമ്മര്‍ ആണ് സ്വര്‍ണം മാസ്‌കിനുള്ളില്‍ കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ രണ്ടു ലക്ഷം രൂപ വില വരുന്ന 40 ഗ്രാം സ്വര്‍ണം മാസ്‌കിലെ ശ്വാസദ്വാരത്തിലാണ് ഇയാള്‍ ഒളിപ്പിച്ചത്. എയര്‍പോര്‍ട്ട് ഇന്റലിജന്‍സ് യൂണിറ്റാണ് ഇയാളെ പിടികൂടിയത്. മാസ്‌കില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടുന്നത് കരിപ്പൂരില്‍ ഇതാദ്യമാണ്.

You May Like

Subscribe US Now