ലുഡോ ഗെയിമില്‍ കള്ളക്കളി; അച്ഛനെതിരെ കുടുംബക്കോടതിയില്‍ പരാതി നല്‍കി മകള്‍

author

ഭോപ്പാല്‍: ഗാര്‍ഹികപീഡനം, വിവാഹമോചനം എന്നിവയെക്കുറിച്ചുള്ള പരാതികളാണ് പൊതുവെ കുടുംബക്കോടതിയില്‍ വരാറുള്ളത്. എന്നാല്‍, ഇവയില്‍ നിന്നും വ്യത്യസ്ഥമായ ഒരു പരാതിയുമായി എത്തിയിരിക്കുകയാണ് ഭോപ്പാല്‍ സ്വദേശിനിയായ യുവതി. ലുഡോ ഗെയിമില്‍ അച്ഛന്‍ കള്ളക്കളി നടത്തിയെന്ന പരാതിയുമായാണ് 24കാരി കോടിതിയെ സമീപിച്ചത്.

ഭോപ്പാലിലെ കുടുംബക്കോടതിയിലാണ് യുവതി വിചിത്രമായ പരാതിയുമായി എത്തിയത്. ഇതുവരെ നാല് കൗണ്‍സിലിംഗ് സെഷനുകളാണ് യുവതിയ്ക്കായി നടത്തിയതെന്നും ഇപ്പോള്‍ അവരുടെ നിലപാടില്‍ മാറ്റമുണ്ടെന്നും കുടുംബക്കോടതി കൗണ്‍സിലര്‍ സരിത വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ഗെയിമില്‍ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നത് യുവതിക്ക് അച്ഛനോടുള്ള ബഹുമാനം നഷ്ടപ്പെടാനിടയാക്കി. തന്റെ സന്തോഷത്തിനായി പിതാവ് ഗെയിമില്‍ തോറ്റുതരുമെന്നാണ് യുവതി വിചാരിച്ചിരുന്നതെന്നും സരിത പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്;പരാതിയുമായി നിക്ഷേപകര്‍ വീണ്ടും ഹൈക്കോടതിയില്‍

പാലക്കാട് : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നിക്ഷേപകര്‍ വീണ്ടും ഹൈക്കോടതിയില്‍. ബി​ജെ​പി നേ​താ​വ് ഉ​മാ ഭാ​ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ഓരോ പരാതികളില്‍ പ്രത്യേകം എഫ്‌ഐആര്‍ എന്ന ഉത്തരവ് പോലീസ് നടപ്പാക്കുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ താമസിക്കുന്ന കേസിലെ പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു .

You May Like

Subscribe US Now