ലൈഫ് മിഷന്‍ കരാര്‍; സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സിബിഐ എഫ്‌ഐആര്‍: അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിക്ക്, ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗം: ലൈഫ് മിഷന്‍ സിഇഒ സര്‍ക്കാര്‍ പ്രതിനിധി

author

കൊച്ചി: ലൈഫ് മിഷന്‍ കേസിലെ സിബിഐ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നു. അനുവാദമില്ലാതെ വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിക്കാണെന്നും, ലൈഫ് മിഷന്‍ കരാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാണെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ലൈഫ് മിഷന്‍ സിഇഒ സര്‍ക്കാര്‍ പ്രതിനിധിയാണെന്നും ഇതെല്ലാം കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്നാണ് സിബിഐ നിരീക്ഷണം.

സംസ്ഥാനം നേരിട്ട് വിദേശ സഹായം സ്വീകരിച്ചില്ലെന്ന വാദം നിലനില്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂണിടാകും കോണ്‍സുലേറ്റും തമ്മിലാണ് പണിമടപാടിലെ കരാറെങ്കിലും ഇതിലെ രണ്ടാം കക്ഷി സര്‍ക്കാരാണ്. വിദേശ സഹായം സ്വീകരിച്ചതിന്‍്റെ പ്രയോജനവും സര്‍ക്കാരിനാണ്. വിദേശ സഹായം സ്വീകരിച്ചതില്‍ സര്‍ക്കാരിന് ബാധ്യതയില്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കെട്ടിടം പണിയാന്‍ കോണ്‍സുലേറ്റിന് അനുവാദം കൊടുത്തത് എന്തിനാണെന്നും ചോദ്യമുണ്ട്. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ അതിലെ ഉദ്യേഗസ്ഥ അഴിമതിയും അന്വേഷിക്കാമെന്നാണ് ശുപാര്‍ശ.

ലൈഫ് മിഷന്‍ ഇടപാട് സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാനാണ് സിബിഐയ്ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. സംസ്ഥാന വിജിലന്‍സ് കൂടി പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച്‌ സമാന്തര അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര ഏജന്‍സിയുടെ തലപ്പത്തുനിന്ന് നി‍ര്‍ദേശമെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിട, എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന്

ചെന്നൈ: അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്. രാവിലെ പതിനൊന്നിന് ചെന്നൈയ്‌ക്ക് സമീപം റെഡ് ഹില്‍സിലുള‌ള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും. തങ്ങളുടെ പ്രിയപ്പെട്ട എസ്.പി.ബിയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആരാധകര്‍ കൂട്ടമായി എത്തിയതിനെ തുടര്‍ന്ന് ചെന്നൈ നുങ്കം പാക്കത്തെ വീട്ടിലെ പൊതുദര്‍ശനം ഇടയ്ക്കുവച്ച്‌ അവസാനിപ്പിച്ചിരുന്നു, ഇന്നലെ രാത്രി തന്നെ ഭൗതിക ശരീരം റെഡ് ഹില്‍സിലേക്കു മാറ്റി. ഓഗസ്‌റ്റ് അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചെന്നൈ […]

You May Like

Subscribe US Now