‘ലൈഫ് മിഷന്‍ പദ്ധതിയില്‍ കേരളം പ്രോട്ടോക്കോള്‍ പാലിച്ചില്ല’; നിലപാട് കടുപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍

author

ഡല്‍ഹി: ലൈഫ് മിഷന്‍ പദ്ധതിയില്‍ കേരളത്തോട് നിലപാട് കടുപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ലൈഫ് മിഷന്‍ പദ്ധതിയില്‍ കേരളം പ്രോട്ടോക്കോള്‍ പാലിച്ചില്ല. കരാറിനായി കേരളം അനുമതി തേടണമായിരുന്നു. വിദേശ ഏജന്‍സികളുമായി ഒരു കരാറില്‍ ഒപ്പിടാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

വിദേശ രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പിടാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിന് മാത്രമാണ്. ഭരണഘടനാപരമായി വിദേശകാര്യവും വിദേശ രാജ്യങ്ങളുമായുള്ള കരാറുകളും കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെട്ടതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരും റെഡ് ക്രെസന്റുമായി ഒപ്പിട്ട കരാര്‍ പരിശോധിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

റെഡ് ക്രെസന്റുമായുള്ള ഇടപാടിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമായിരുന്നു. എന്നാല്‍ കേരളം പ്രോട്ടോകോള്‍ പാലിച്ചില്ല. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരുതരത്തിലുള്ള തീരുമാനവും എടുക്കാന്‍ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. വിദേശ ഏജന്‍സിയുമായി കരാര്‍ ഒപ്പിട്ടതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും മന്ത്രാലയം വിലയിരുത്തി.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ഭവനസമുച്ചയം നിര്‍മിക്കാന്‍ സര്‍ക്കാരും യു.എ.ഇ സര്‍ക്കാരിന്റെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റുമായുള്ള ധാരണാപത്രത്തിന്റെ മറവില്‍ സ്വപ്നയും സംഘവും കോടികള്‍ കമ്മിഷന്‍ തട്ടിയതിനെക്കുറിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരികയാണ്.

ഒരു കോടി രൂപ കമ്മിഷന്‍ നല്‍കിയതായി നിര്‍മാണക്കരാറെടുത്ത യൂണിടാക് കമ്ബനിയുടമ എന്‍.ഐ.എയ്ക്ക് മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് താനും സ്വപ്നയും ചേര്‍ന്ന് ലോക്കര്‍ ആരംഭിച്ചതെന്ന് ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്റ് വെളിപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അലനും താഹക്കും ജാമ്യം ലഭിച്ചതിനെതിരെ എന്‍.ഐ.എ.; ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി

കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹക്കും ജാമ്യം അനുവദിച്ചതിനെതിരെ എന്‍.ഐ.എ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. ജാമ്യം റദ്ദാക്കണമെന്ന് അപ്പീലില്‍ ആവശ്യപ്പെട്ടു. ഇരുവര്‍ക്കും മാവോവാദി ബന്ധമുള്ളതിന് തെളിവുണ്ടെന്ന് ഹരജയില്‍ പറയുന്നു. ഹരജി ഇന്ന് തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അറസ്റ്റിലായ പത്ത് മാസങ്ങള്‍ക്ക് ശേഷം ഇന്ന് വൈകീട്ടോടെ അലനും താഹയും ജയില്‍ മോചിതരാകാനിരിക്കെയാണ് എന്‍.ഐ.എ ഹൈകോടതിയെ സമീപിച്ചത്.

Subscribe US Now