ലൈഫ് മിഷന്‍ പദ്ധതി : വീടിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

author

തിരുവനന്തപുരം : സംസഥാന സര്‍ക്കാരിന്റെ സമ്ബൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് വീട് ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. സെപ്റ്റംബര്‍ 9 വരെയാണ് സമയം നീട്ടി നല്‍കിയത്. നിലവില്‍ ഓഗസ്റ്റ് 1 മുതല്‍ 27 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നല്‍കിയിരുന്ന സമയം.

കോവിഡ് മഹാമാരിയുടെയും പ്രളയസമാനമായ സാഹചര്യങ്ങളുടെയും കാരണങ്ങളാല്‍ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വീടിനായി അപേക്ഷിക്കുന്നതിനു ആവശ്യമായ രേഖകള്‍ എല്ലാ ഗുണഭോക്താക്കള്‍ക്കും ഇൗ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നല്‍കാന്‍ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബര്‍ 9 വരെ സമയം നീട്ടി നല്‍കുവാന്‍ തീരുമാനിച്ചത്. അര്‍ഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ വീടിനായി അപേക്ഷിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്.

ആഗസ്റ്റ് 1 മുതല്‍ ഇന്നുവരെ 6,39,857 അപേക്ഷകളാണ് പുതിയതായി വീടിനായി ലഭിച്ചത്. ഇതില്‍ സ്വന്തമായി ഭൂമിയുണ്ടായിട്ടും വീടില്ലാത്ത 4,58,813 കുടുംബങ്ങളും ഭൂമിയും വീടുമില്ലാത്ത 1,81,044 കുടുംബങ്ങളും ഉള്‍പ്പെടുന്നു.

വീടിനായി അപേക്ഷ സമര്‍പ്പിക്കുവാന്‍ സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുല്‍വാമ ഭീകരാക്രമണം ; എഫ്ബിഐയ്ക്ക് നന്ദി അറിയിച്ച്‌ എന്‍ഐഎ

പുല്‍വാമ ഭീകരാക്രമണം അന്വേഷിച്ച എഫ്ബിഐയ്ക്ക് നന്ദി അറിയിച്ച്‌ എന്‍ഐഎ. ഐഎസ്‌ഐയും ജേയ്‌ഷേ മുഹമ്മദും ആക്രമണത്തിന് ഭീകരരെ നിയോഗിച്ചത് സംയുക്തമായാണെന്നുള്ള തെളിവുകളും നല്‍കിയത് സ്‌ഫോടക വസ്തുവിന്റെ സ്വഭാവവും ശ്രോതസും തിരിച്ചറിഞ്ഞ് സഹായിച്ചത് എഫ്ബിഐ ആണെന്നും എന്‍ഐഎ പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സിയെ അമേരിക്കയുടെ ഇന്റല്‍, സെക്യൂരിറ്റി സര്‍വീസ് എഫ്ബിഐ രണ്ട് പ്രധാന വിവരങ്ങള്‍ നല്‍കി സഹായിച്ചിട്ടുണ്ട് – ഇത് കൈകാര്യം ചെയ്ത ഐഎസ്‌ഐയും ജേയ്‌ഷേ മുഹമ്മദും […]

You May Like

Subscribe US Now