ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പ്പത്തി ഒന്നു ലക്ഷം കടന്നു

author

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി നാല്‍പ്പത്തി ഒന്നു ലക്ഷം കടന്നു. ഇതുവരെ 34,146,409 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 1,018,176 പേരാണ് മരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 25,409,982 ആയി ഉയര്‍ന്നു.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,11,970പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 6,159 പേ​ര്‍ ഈ ​സ​മ​യ​ത്ത് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു.

അ​മേ​രി​ക്ക, ഇ​ന്ത്യ. ബ്ര​സീ​ല്‍, റ​ഷ്യ, കൊ​ളം​ബി​യ, പെ​റു, സ്പെ​യി​ന്‍, അ​ര്‍​ജ​ന്‍റീ​ന, മെ​ക്സി​ക്കോ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ക​ണ​ക്കു​ക​ളി​ല്‍ ആ​ദ്യ പ​ത്തി​ലു​ള്ള​ത്.അമേരിക്കയില്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 39,600േലേ​റെ​പ്പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശ​യു​ടെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​ര​മാ​ണി​ത്. വൈ​റ​സ് ബാ​ധി​ച്ച്‌ പു​തി​യ​താ​യി മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 903 ആ​ണെ​ന്നും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 7,445,659പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്.

ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം പിന്നിട്ടു. ഇതുവരെ 4,813,586 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.143,962 പേര്‍ മരിച്ചു. 4,180,376 പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ കോവിഡ് മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം ആയിരത്തിലധികം പേര്‍ രോഗം ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 98, 000 കടന്നു. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 18, 317 കേസുകളും 481 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. പ്രതിദിന വര്‍ധന സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 85, 000 ത്തിലധികമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹത്രാസ് യുവതി മരിച്ചതെല്ല ദയാശൂന്യരായ സര്‍ക്കാര്‍ അവളെ കൊന്നതാണ് ; വിമര്‍ശനവുമായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉയോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഹത്രാസ് യുവതി മരിച്ചതെല്ലന്നും ദയാശൂന്യരായ സര്‍ക്കാര്‍ അവളെ കൊന്നതാണെന്നും സോണിയ ആരോപിച്ചു.കൂടാതെ ഈ വിഷയം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടന്നുവെന്നും അവര്‍ പറഞ്ഞു. ട്വിറ്റര്‍ വീഡിയോയിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഈ പ്രശ്നം ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട് . ആ പെണ്‍കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ല. ഇന്നവള്‍ നമുക്കൊപ്പമില്ല ഹത്രാസിലെ […]

You May Like

Subscribe US Now